|    Oct 28 Fri, 2016 12:02 pm
FLASH NEWS

വസ്ത്രശാലയിലെ തീപ്പിടിത്തം: അട്ടിമറി സാധ്യത അന്വേഷിക്കും

Published : 30th August 2016 | Posted By: SMR

തിരുവനന്തപുര: കിഴക്കേക്കോട്ടയില്‍ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം വസ്ത്രശാലയുടെ ഗോഡൗണില്‍ തീപ്പിടിത്തമുണ്ടായ സംഭവത്തില്‍ അട്ടിമറിയുണ്ടോയെന്ന് അന്വേഷിക്കും. ഇതിനായി ഡിവിഷന്‍ ഓഫിസര്‍ നൗഷാദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചതായി ഫയര്‍ ഫോഴ്‌സ് മേധാവി എ ഹേമചന്ദ്രന്‍ അറിയിച്ചു.
തീപ്പിടിത്തത്തിന്റെ കാരണവും അട്ടിമറി നടന്നിട്ടുണ്ടോ എന്നുമാണ് ഫയര്‍ഫോഴ്‌സ്  അന്വേഷിക്കുന്നത്. അതീവ സുരക്ഷാ മേഖലയായതിനാല്‍ ഇവിടെ സുരക്ഷാ ഓഡിറ്റ് നടത്തുമെന്നും ഹേമചന്ദ്രന്‍ പറഞ്ഞു. ഫോറന്‍സിക് അസിസ്റ്റന്റ് ഡയറക്ടര്‍ പ്രമീളയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ തീപ്പിടിത്തമുണ്ടായ സ്ഥലത്തെത്തി പരിശോധന നടത്തി. പോലിസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അമൂല്യ നിധിയുടെ ആസ്ഥാനമായ പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപമുണ്ടായ തീപ്പിടിത്തം ഇവിടുത്തെ സുരക്ഷ സംബന്ധിച്ച് ഉയര്‍ന്നുവന്ന പല ആരോപണങ്ങളും ശരിവയ്ക്കുന്ന രീതിയിലാണ്. അതുകൊണ്ടുതന്നെ സുരക്ഷ ശക്തമാക്കാനുള്ള തീരുമാനത്തിലാണ് അധികൃതര്‍.
രണ്ടുകോടി രൂപയുടെ നാശനഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. ഫയര്‍ഫോഴ്‌സ്, പോലിസ് സേനകളുടെയും നാട്ടുകാരുടെയും സമയോചിത ഇടപെടല്‍മൂലം മണിക്കൂറുകള്‍ക്കകം തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞെങ്കിലും സംഭവത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ പരക്കാന്‍ ഇടയാക്കി.
ബാര്‍ ഉടമ ബിജുരമേശിന്റെ സഹോദരിയുടെ ഉടമസ്ഥതയിലുള്ള രാജധാനി ബില്‍ഡിങില്‍ പ്രവര്‍ത്തിക്കുന്ന പോത്തീസിന്റെ ഗോഡൗണിലാണ് ഇന്നലെ വൈകീട്ട് 3.30ഓടെ തീ പടര്‍ന്നത്. കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന റിച്ച്മൗണ്ട് സ്റ്റിച്ചിങ് സെന്ററില്‍ തുണി തേയ്ക്കാന്‍ ഉപയോഗിച്ചിരുന്ന തേപ്പുപെട്ടി ഓഫാക്കാതിരുന്നതാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.  ഇക്കാര്യങ്ങളെല്ലാം അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തും.
ഓണത്തോടനുബന്ധിച്ച് ശനിയാഴ്ച വന്നത് ഉള്‍പ്പെടെ വന്‍ വസ്ത്രശേഖരമാണ് ഗോഡൗണിലുണ്ടായിരുന്നത്. നഗരത്തിന്റെ വിവിധ സ്‌റ്റേഷനുകളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് യൂനിറ്റെത്തി  തീകെടുത്താന്‍ ശ്രമിച്ചെങ്കിലും ഉറവിടം കണ്ടെത്താ ന്‍ വൈകി. ഇത് തീയണക്കുന്നതില്‍ താമസത്തിനിടയാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 82 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day