|    Dec 7 Wed, 2016 5:59 pm
FLASH NEWS

വഴിയോര കച്ചവടം; സുപ്രിംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ തീരുമാനം

Published : 26th November 2016 | Posted By: SMR

തിരുവനന്തപുരം: ജില്ലയില്‍ വഴിയോര കച്ചവടത്തിന് സുപ്രിംകോടതി നിര്‍ദേശിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ തീരുമാനം. തിരക്കുള്ള പ്രദേശങ്ങളില്‍ വഴിയോര കച്ചവടക്കാര്‍ കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ വാണിഭം നടത്തുന്നതു ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ സുപ്രിംകോടതിയുടെ റോഡ് സുരക്ഷാ കമ്മിറ്റി മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പില്‍വരുത്തുന്നതിനു കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് എഡിഎം ജോണ്‍ വി സാമുവല്‍ അറിയിച്ചു.  ഇത് സംബന്ധിച്ച് എഡിഎമ്മിന്റെ ചേംബറില്‍ വിളിച്ചുചേര്‍ത്ത കോര്‍പറേഷന്‍ പ്രതിനിധികളുടെയും ബന്ധപ്പെട്ട ഉദേ്യാഗസ്ഥരുടെയും യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ചു പുനരധിവസിപ്പിക്കുന്നതിനു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും.  ഇതിനു മുന്നോടിയായി പകല്‍സമയത്തും വൈകുന്നേരങ്ങളിലും കച്ചവടം നടത്തുന്നവരുടെ പ്രതേ്യകം പട്ടിക തയ്യാറാക്കും. വാഹനങ്ങളില്‍ കച്ചവടം നടത്തുന്നവരുടെയും വാഹനത്തിന്റെയും വാഹന ഉടമയുടെയും വിവരങ്ങള്‍ ശേഖരിക്കും. പട്ടിക അടുത്തമാസം 10നു മുമ്പായി ഇവ സമര്‍പ്പിക്കുന്നതിന് കോര്‍പറേഷന്‍ – മുനിസിപ്പാലിറ്റി ഉദേ്യാഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കൂടാതെ റോഡ് കൈേയറ്റം, വൈദ്യുതി ദുരുപയോഗം എന്നിവയും പരിശോധിക്കും. അനധികൃത കച്ചവടക്കാരെ കണ്ടെത്തുന്നതിന് ഇടവിട്ടുള്ള ദിവസങ്ങളില്‍ ജില്ലാ പോലിസ് മേധാവിയുടെ നേതൃത്വത്തില്‍ പോലിസ് പട്രോളിങ് നടത്തുമെന്നും എഡിഎം അറിയിച്ചു.യോഗത്തില്‍ റീജ്യനല്‍ ടൗണ്‍ പ്ലാനര്‍ ശാരി എം വി, പൊതുമരാമത്ത് അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ (സിറ്റി റോഡ്‌സ്) സി ഹരികുമാര്‍, നഗരസഭാ പ്രതിനിധികള്‍, വഴിയോര കച്ചവടക്കാരുടെ പ്രതിനിധികള്‍, വിവിധ ഉദേ്യാഗസ്ഥര്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day