|    Dec 9 Fri, 2016 11:12 am

വഴിയോരക്കച്ചവടക്കാരനെ പോലിസ് മര്‍ദ്ദിച്ചതായി പരാതി

Published : 1st December 2016 | Posted By: SMR

വര്‍ക്കല: പാപനാശം തീരത്തെ വഴിയോര കച്ചവടക്കാരനെ ഡ്യൂട്ടിയിലുണ്ടായിരുന്ന തീരദേശ പോലിസ്  മര്‍ദ്ദിച്ചതായി പരാതി. കവലയൂര്‍ പണയില്‍വീട്ടില്‍ ആര്‍ വിനോദാണ് (52) പോലിസുകാരന്റെ മൃഗീയ മര്‍ദ്ദനത്തിന് ഇരയായത്. സാരമായി പരിക്കേറ്റ വിനോദ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. തീരത്ത് ഉന്തുവണ്ടിയില്‍ നിലക്കടല വില്‍ക്കാനെത്തിയ വിനോദിനെ രണ്ടുദിവസം മുമ്പ് പരിസരത്തെ മറ്റൊരു കച്ചവടക്കാരനായ തമിഴ്‌നാട് സ്വദേശി എതിര്‍ക്കുകയും ഇതുസംബന്ധിച്ചുള്ള പരാതി നിലനില്‍ക്കുകയുമായിരുന്നു. ഇതേ തുടര്‍ന്ന് തീരദേശ പോലിസ് ഇടപെട്ട് വിനോദിനെ കച്ചവടത്തില്‍ നിന്നും വിലക്കിയിരുന്നു. എന്നാല്‍ തുടര്‍ന്ന് കഴിഞ്ഞ ദിവസവും വിനോദ് തീരത്ത് കച്ചവടത്തിന് എത്തിയിരുന്നു. ഇതില്‍ പ്രകോപിതനായ പോലിസ് അസഭ്യം വിളിച്ചത് വിനോദ് ചോദ്യം ചെയ്തതോടെ മുതുകില്‍ ചൂരല്‍വടികൊണ്ട് മാരകമായി മാര്‍ദ്ദിക്കുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day