|    Dec 9 Fri, 2016 9:18 am
FLASH NEWS

വഴിയാത്രക്കാരെ ഇടിപ്പിച്ച് കാറില്‍ ചുറ്റിനടന്ന യുവാവ് പിടിയില്‍; നാലുപേര്‍ക്ക് പരിക്ക്

Published : 1st November 2016 | Posted By: SMR

വൈക്കം: വഴിയാത്രക്കാരെ ഇടിച്ചുതെറുപ്പിച്ച് കാറില്‍ ചുറ്റിനടന്ന യുവാവ് ഒടുവില്‍ കുടുങ്ങി. ലൈസന്‍സ് ഇല്ലാതെ കാറില്‍ പെണ്‍കുട്ടിയുമായി ചുറ്റിനടന്ന എറണാകുളം ചെറായി സ്വദേശി വിഷ്ണു(22)വിനെയാണ് നാട്ടുകാരുടെ സഹായത്തോടെ പോലിസ് പിടികൂടിയത്. കച്ചേരിക്കവലയില്‍ വെച്ച് 13 വയസ്സുള്ള പെണ്‍കുട്ടിയെ ഇടിച്ചു വീഴ്ത്തിയിരുന്നു. അപകടത്തില്‍ കുട്ടിയുടെ കൈയൊടിഞ്ഞു. അതിനുശേഷം ബൈക്കില്‍ പോവുകയായിരുന്ന തോട്ടുവക്കം സ്വദേശി ജസ്റ്റിനെയും ഇടിച്ചു. നാലോളം പേരെ ഇടിച്ചു തെറുപ്പിച്ച വിഷ്ണു പിന്നീട് കോവിലകത്തുംകടവ് റോഡിലൂടെ പാഞ്ഞു. അപകടത്തില്‍ പരുക്കേറ്റ ജസ്റ്റിന്‍ ബൈക്കില്‍ കാറിനെ പിന്തുടര്‍ന്നു. ഒടുവില്‍ മുറിഞ്ഞപുഴ ടോള്‍ ബൂത്തില്‍വച്ച് നാട്ടുകാരുടെ സഹായത്തോടെ ജസ്റ്റിന്‍ കാര്‍ തടഞ്ഞിട്ടു. പിന്നീട് പോലിസെത്തി കാറും വിഷ്ണുവിനെയും കസ്റ്റഡിയില്‍ എടുത്തു. എന്നാല്‍ ഓട്ടത്തിനിടയില്‍ കാറിനുള്ളിലുണ്ടായിരുന്നവരെ വിഷ്ണു വഴിയോരങ്ങളില്‍ ഇറക്കി. അന്വേഷണത്തില്‍ ഇയാള്‍ക്ക് ലൈസന്‍സില്ലെന്ന് തെളിഞ്ഞു. പ്രതിക്കെതിരേ പോലിസ് കേസെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day