|    Dec 7 Wed, 2016 2:03 pm
FLASH NEWS

വലിയകുളത്ത് പുലി; കെണി സ്ഥാപിക്കാന്‍ വനപാലകരുടെ നീക്കം

Published : 9th November 2016 | Posted By: SMR

റാന്നി: ജനവാസമേഖലയായ വലിയകുളം, ചാവരുപാറ പ്രദേശങ്ങളില്‍ പുലി സാന്നിധ്യം ഉണ്ടെന്ന നാട്ടുകാരുടെ ആശങ്ക പരിഹരിക്കാന്‍ വനപാലകര്‍ ഇവിടെ പുലിക്കെണി സ്ഥാപിച്ചേക്കും. ആദ്യം പുലിയെ കണ്ടതായി ഞായറാഴ്ച പുലര്‍ച്ചെ നാട്ടുകാര്‍ പരാതിപ്പെട്ട സ്ഥലത്തിനടുത്ത് ചാവരുപാറ മലയില്‍ രാത്രിയോടെ വന്യമൃഗത്തിന്റെ അലര്‍ച്ച കേട്ടതോടെ നാട്ടുകാര്‍ ഭയപ്പാടിലായി. വിവരം അറിയിച്ചതനുസരിച്ച് രാത്രിയില്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും വനപാലകരും സ്ഥലത്ത് എത്തിയിരുന്നു. അവരും ജീവിയുടെ അലര്‍ച്ച നേരില്‍ കേട്ടു. പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അനില്‍ തുണ്ടിയിലിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ രാത്രിയില്‍ റബര്‍ തോട്ടത്തിലെ ചില ഭാഗങ്ങളില്‍ തിരച്ചില്‍ നടത്തി. ഞായറാഴ്ച രാത്രി അജ്ഞാതജീവി വീണ്ടും ഭീതി പടര്‍ത്തിയെങ്കിലും ഇന്നലെ പകല്‍ ഇതിനെപ്പറ്റി അറിവുണ്ടായില്ല. കരികുളം ഡെപ്യൂട്ടി റെയ്‌ഞ്ചോഫിസര്‍ മോഹനന്‍ നായരുടെ നേതൃത്വത്തിലെത്തിയ വനപാലകര്‍ അജ്ഞാത ജീവിയുടെ കാലടയാളം പരിശോധിച്ചിരുന്നു. ഈ കാല്‍പ്പാടുകള്‍ പുലിയുടേത് ആകാന്‍ ഇടയില്ലെന്നും മാസങ്ങള്‍ക്കു മുമ്പ് പുതുശേരിമലയില്‍ ഭീതി വിതച്ച പള്ളിപാക്കാന്‍ ഇനത്തില്‍പെട്ട ജീവി ആയിരിക്കാനാണ് സാധ്യത. നാട്ടില്‍ ഇറങ്ങിയത് പുലി ആയിരുന്നെങ്കില്‍ അത് ആദ്യം നായകളെയാണ് ആക്രമിക്കുന്നതെന്നും അത്തരം സംഭവങ്ങളൊന്നും വലിയകുളം മേഖലയില്‍ റിപോര്‍ട്ടു ചെയ്യാത്തതിനാല്‍ പുലിയല്ല ഇറങ്ങിയതെന്നു കരുതണമെന്നും അവര്‍ പറയുന്നു. എന്നാല്‍ നാട്ടില്‍ ഭീതി പടര്‍ത്തിയ ജീവി പുലി അല്ലെന്ന് ഉറപ്പിച്ചു പറയാനും വനപാലകര്‍ തയാറല്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day