|    Dec 6 Tue, 2016 12:04 am
FLASH NEWS

വലക്കാവ്് ക്വാറി സമരം; നടത്തറ പഞ്ചായത്തിലേക്കുള്ള നിര്‍മാണ സാമഗ്രികള്‍ തടയുമെന്ന് ക്വാറി ഉടമകള്‍

Published : 19th November 2016 | Posted By: SMR

തൃശൂര്‍: നടത്തറ പഞ്ചായത്ത് വലക്കാവ് മേഖലയിലെ കരിങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്ന ഭൂമിയുടെ പട്ടയം റദ്ദാക്കുകയാണെങ്കില്‍ പഞ്ചായത്തിലേക്കുള്ള നിര്‍മാണ സാമഗ്രികളുടെ വില്‍പനയും വിതരണവും നിര്‍ത്തിവെക്കാന്‍ നിര്‍ബന്ധിതരാവുമെന്ന് ഓള്‍ കേരള കരിങ്കല്‍ ക്വാറി, ക്രഷര്‍, ടിപ്പര്‍, എര്‍ത്ത് മൂവേഴ്‌സ് അസോസിയേഷന്‍ സംയുക്ത സമരസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വലക്കാവ് മേഖലയിലെ നാല് ക്രഷറുകള്‍ അടച്ചുപൂട്ടിയിട്ട് ആറ് മാസം പിന്നിട്ടിരിക്കുകയാണ്. സംസ്ഥാനത്ത് ഏകദേശം 80 ശതമാനത്തിലധികം ക്രഷറുകളും ക്വാറികളും ചെറുകിട വ്യവസായങ്ങളുമെല്ലാം എല്‍ എ പട്ടയങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്.  ഈ സാഹചര്യം നിലനില്‍ക്കെ വലക്കാവ് മേഖലയിലെ നാല് സ്ഥാപനങ്ങളുടെ ഭൂമിയുടെ പട്ടയങ്ങള്‍ മാത്രം റദ്ദാക്കാനുള്ള നീക്കത്തിലെ അനീതി സര്‍ക്കാര്‍ തിരിച്ചറിയണം. പട്ടയം റദ്ദാക്കുന്ന സ്ഥിതിയുണ്ടായാല്‍ അന്ന് മുതല്‍ നടത്തറ പഞ്ചായത്തിലെ ചേരുംകുഴി, വട്ടപ്പാറ, ചവറാംപാടം, അച്ചന്‍കുന്ന്, വലക്കാവ്, നെല്ലാനി തുടങ്ങിയ സ്ഥലങ്ങളിലേക്ക് കരിങ്കല്ലും കരിങ്കല്‍ ഉല്‍പന്നങ്ങളും വിതരണം ചെയ്യുന്നത് നിര്‍ത്തിവക്കും. ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ജില്ലാ കലക്ടര്‍ക്കും തഹസില്‍ദാര്‍ക്കും നിവേദനങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. സമിതി ഭാരവാഹികളായ ബേബി മാത്യു, പി ടി ഡേവീസ്, രാജീവന്‍ ചുള്ളിപ്പറമ്പില്‍, ഡയമണ്ട് രാജന്‍, തോമസ് പൊടിപ്പാറ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day