|    Dec 3 Sat, 2016 7:09 pm
FLASH NEWS

വരള്‍ച്ച രൂക്ഷമാവുന്നു; പരുതൂര്‍ കൂട്ടക്കടവില്‍ ജനകീയ തടയണ നിര്‍മിക്കും

Published : 25th November 2016 | Posted By: SMR

പട്ടാമ്പി: വരള്‍ച്ചയെ നേരിടാന്‍ പരുതൂര്‍ കൂട്ടക്കടവില്‍ ജനകീയ തടയണ നിര്‍മിക്കുന്നു. പട്ടാമ്പി എസ്എന്‍ജിഎസ് കോളജ്, ഓറിയന്റല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പരുതൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലെ എന്‍എസഎസ് വോളന്റിയമാര്‍, വിദ്യാര്‍ഥികള്‍, പരുതൂര്‍ ഗ്രാമപ്പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍, കര്‍ഷകര്‍, ക്ലബ്ബുകള്‍,യുവജന സംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെയാണ് പരുതൂര്‍ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി ജനകീയതടയണ നിര്‍മാണം നടത്തുന്നത്. പരുതൂര്‍, കരിയന്നൂര്‍ പാടശേഖരങ്ങളിലെ കൃഷിയും പ്രദേശവാസികളുടെ കുടിവെള്ള പ്രശ്‌നത്തിനും പരിഹാരം കാണുക എന്നതാണ് പദ്ധതികൊണ്ട് ഭരണസമിതി ലക്ഷ്യമിടുന്നത്. തടയണ നിര്‍മാണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഗ്രാമ പ്പഞ്ചായത്ത് പ്രസിഡന്റ് ടി ശാന്തകുമാരി ചെയര്‍പേഴ്‌സണായുള്ള വിപുലമായ സംഘാടക സമിതിയും രാമചന്ദ്ര മേനോന്‍ ചെയര്‍മാനും ഒ പി വേലായുധന്‍ കണ്‍വീനറുമായ നിര്‍മാണ സമിതിയും രൂപീകരിച്ചിട്ടുണ്ട്.ജനകീയ തടയണയുടെ നിര്‍മാണം വിജയകരമാക്കി തീര്‍ക്കാന്‍ എല്ലാ ജനവിഭാഗങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് പരുതൂര്‍ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day