|    Dec 10 Sat, 2016 12:25 pm

വരള്‍ച്ച നേരിടാന്‍ നടപടി

Published : 26th November 2016 | Posted By: SMR

കണ്ണൂര്‍: വരള്‍ച്ച നേരിടാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ കൈക്കൊള്ളാന്‍ കലക്ടറേറ്റില്‍ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജലസ്രോതസ്സുകള്‍ മാലിന്യമുക്തമാക്കാനും സംരക്ഷിക്കാനും ആവശ്യമായ കാര്യങ്ങള്‍ ഉടന്‍ ചെയ്യണം. ജലാശയങ്ങള്‍ ശുദ്ധമാക്കി ജലം സംരക്ഷിക്കാനും നടപടികള്‍ കൈക്കൊള്ളും.  കുടിവെള്ള പദ്ധതികളില്‍ ആവശ്യമായ അറ്റകുറ്റപ്പണികള്‍ രണ്ടാഴ്ചക്കകം പൂര്‍ത്തിയാക്കാന്‍ ജല അതോറിറ്റിക്ക് നിര്‍ദേശം നല്‍കി. ഓരോ വാര്‍ഡിലും ഒന്ന് എന്ന നിലയില്‍ കിയോസ്‌കുകള്‍ സ്ഥാപിക്കും. ടാങ്കറുകളില്‍ വെള്ളം വിതരണം ചെയ്യുകയെന്നത് ഏറ്റവും അവസാനത്തെ മാര്‍ഗമാണ്. എന്നാല്‍  കുടിവെള്ള ക്ഷാമം രൂക്ഷമാവുന്ന ഘട്ടത്തില്‍ അത് ചെയ്യാനാവശ്യമായ ക്രമീകരണങ്ങള്‍ നേരത്തേ ചെയ്യണം. ഇങ്ങനെ വിതരണം ചെയ്യുന്ന ജലം ശുദ്ധവും സുരക്ഷിതവുമാണെന്ന് ഉറപ്പാക്കണം. ടാങ്കറുകള്‍ രജിസ്റ്റര്‍ ചെയ്യുകയും കുടിവെള്ളം വിതരണം ചെയ്യാവുന്നവയാണെന്ന് സ്ഥിരീകരിക്കുകയും വേണം. ഇതോടൊപ്പം ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ കര്‍മപരിപാടി തയ്യാറാക്കണം. ചെറിയ തടയണകള്‍, വിഡിബി അറ്റ—കുറ്റപ്പണി, ജലസ്രോതസ്സുകള്‍ വൃത്തിയാക്കല്‍ പോലുള്ള പ്രവൃത്തികള്‍ ജനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. യുദ്ധകാല സാഹചര്യം പോലെ കണ്ട്  വരള്‍ച്ച നേരിടാന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി നിര്‍ദേശിച്ചു. ജില്ലയില്‍ 355 കിയോസ്‌കുകള്‍ ഉണ്ടെന്നും ഒരു വാര്‍ഡില്‍ ഒന്ന് എന്ന രീതിയില്‍ കണക്കാക്കുമ്പോള്‍ 700 ലേറെ കിയോസ്‌കുകള്‍ കൂടി സ്ഥാപിക്കണമെന്നും ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി അറിയിച്ചു. എസ്‌സി, എസ്ടി കോര്‍പസ് ഫണ്ടിലെ പ്രവൃത്തികള്‍  പരമാവധി ജലസംരക്ഷണത്തിനായി മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്. സ്വകാര്യസ്ഥലത്തെ ജലസ്രോതസ്സുകള്‍ വരള്‍ച്ചാ കാലത്ത് ദുരന്ത നിവാരണ നിയമപ്രകാരം ജില്ലാ കലക്ടര്‍ക്ക് ഏറ്റെടുക്കാന്‍ അധികാരമുണ്ട്.  ജലസ്രോതസ്സുകള്‍ വൃത്തിയാക്കാനും വെള്ളം ശേഖരിക്കാനും സമ്മതിക്കാത്ത പ്രശ്‌നങ്ങളുണ്ടായാല്‍ റിപോര്‍ട്ട് ചെയ്യണമെന്ന് തദ്ദേശസ്ഥാപനങ്ങളോട് കലക്ടര്‍ നിര്‍ദേശിച്ചു. അഡ്വ. സണ്ണി ജോസഫ് എംഎല്‍എ, മേയര്‍ ഇ പി ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, സബ് കലക്ടര്‍ രോഹിത് മീണ, തദ്ദേശസ്ഥാപന പ്രതിനിധികള്‍, ഉദേ്യാഗസ്ഥര്‍ സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day