|    Dec 3 Sat, 2016 11:11 pm
FLASH NEWS

വരള്‍ച്ച നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് താലൂക്ക് തലത്തില്‍ ചാര്‍ജ് ഓഫിസര്‍മാരെ നിയമിക്കും

Published : 9th November 2016 | Posted By: SMR

കാസര്‍കോട്്: ജില്ലയില്‍ വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനായി താലൂക്ക് തലത്തില്‍ ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥരെ ചാര്‍ജ് ഓഫിസര്‍മാരായി നിയമിക്കുമെന്ന് ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു പറഞ്ഞു. വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോ ണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജല അതോറിറ്റി, ജലവിഭവവകുപ്പ്, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ എന്നിവരുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. വരള്‍ച്ചാ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വാര്‍ഡുകള്‍തോറും നടത്തും. എല്ലാ വാര്‍ഡിലും ശുദ്ധജല കിയോസ്‌ക്കുകള്‍ സ്ഥാപിക്കും. ഇത് വാര്‍ഡില്‍ എവിടെ സ്ഥാപിക്കണമെന്ന് പഞ്ചായത്ത്-നഗരസഭകള്‍ യോഗം ചേര്‍ന്ന് തീരുമാനിച്ച് 12നകം ജില്ലാ കലക്ടര്‍ക്ക് റിപോര്‍ട്ട് നല്‍കണം. പരമ്പരാഗത സ്ഥിരം ജലസ്രോതസുകള്‍ ഇല്ലാത്ത ഗ്രാമങ്ങള്‍ക്ക് വരള്‍ച്ച പ്രതികരണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന് ഊന്നല്‍ നല്‍കും. നിയമവിരുദ്ധമായി ജലം ചോര്‍ത്തുന്നവര്‍ക്കെതിരെ നടപടിസ്വീകരിക്കും. കൂടുതല്‍ ജലസംരംക്ഷണ മാര്‍ഗങ്ങള്‍ അവലംബിക്കും.ഒരു പ്രദേശത്ത് ജല ലഭ്യത ഇല്ലാതാക്കുകയും അത്തരം പ്രദേശത്ത് ശുദ്ധജല കിയോസ്‌കുകള്‍ ഇല്ലാത്ത സാഹചര്യത്തിലും അത്യാവശ്യമാണെങ്കില്‍ മാത്രമേ ടാങ്കര്‍ മുഖാന്തരം ജലവിതരണം നടത്താന്‍ പാടുള്ളൂ. ജലനിയമം പാലിക്കുന്നതിനായി റവന്യൂ, പോലിസ്, തദ്ദേശ സ്വയംഭരണം, ജല അതോറിറ്റി, എന്നീ വകുപ്പുകളില്‍ നിന്ന് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പരിശോധന ടീമിനെ നിയമിക്കും. സ്ഥിരം ജലസ്രോതസുകള്‍ മലിനമാക്കുന്നത് തടയാനായി പോലിസ് കാവലും പ്രാദേശിക ഭരണകൂടത്തിന്റെയും പൊതുജനങ്ങളുടെയും മേല്‍ നോട്ടം ഉണ്ടായിരിക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മഴവെള്ള സംഭരണികള്‍ അടിയന്തിരമായി ഒരു മാസത്തിനുള്ളില്‍ അതാതു വകുപ്പുകള്‍ തന്നെ പണം ചെലവഴിച്ച് പ്രവര്‍ത്തന ക്ഷമമാക്കണം. യോഗത്തില്‍ എഡിഎം കെ അംബുജാക്ഷന്‍, സബ് കലക്ടര്‍ മൃണ്‍മയിജോഷി, ഡെപ്യൂട്ടി കലക്ടര്‍ എന്‍ ദേവീദാസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ പി രാജ്‌മോഹന്‍, ഫൈനാന്‍സ് ഓഫിസര്‍ പി വി നാരായണന്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day