|    Dec 6 Tue, 2016 12:07 am
FLASH NEWS

വരള്‍ച്ച തടയാന്‍ സത്വര നടപടി വേണം: കര്‍ഷകസംഘം

Published : 4th November 2016 | Posted By: SMR

കല്‍പ്പറ്റ: ജില്ല നേരിടുന്ന രൂക്ഷമായ വരള്‍ച്ച തടയാന്‍ സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്നു കര്‍ഷകസംഘം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മഴക്കുറവിന്റെ രൂക്ഷത ഏറ്റവുമധികം നേരിടുന്ന ജില്ലയാണ് വയനാട്. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിലും വടക്കുകിഴക്കന്‍ കാലവര്‍ഷത്തിലുമുണ്ടായ ഭീമമായ കുറവ് വയനാടന്‍ കാര്‍ഷിക മേഖലയെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴക്കുറവ് നേരിട്ട ജില്ലകളിലൊന്നാണ് വയനാട്. 74 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്. കാര്‍ഷിക രീതിയില്‍ വന്ന മാറ്റവും വരള്‍ച്ചയുടെ ആക്കം കൂട്ടി. സര്‍ക്കാര്‍ കണക്ക് പ്രകാരം സംസ്ഥാനത്ത് 1,000,00 ഹെക്റ്റര്‍ നെല്‍വയല്‍ മാത്രമാണ് അവശേഷിക്കുന്നത്. ഒരേക്കര്‍ വയല്‍ 1200 ക്യുബിക് മീറ്റര്‍ ജലം സംരക്ഷിക്കുമെന്നാണ് കണക്ക്. 1990കളില്‍ വയനാട്ടില്‍ 20,000 ഹെക്റ്ററില്‍ നെല്‍കൃഷി ചെയ്തത് ഇപ്പോള്‍ 5,232 ഹെക്റ്ററായി കുറഞ്ഞു. എന്നാല്‍, വാഴകൃഷിയുടെ വിസ്തൃതി വര്‍ധിച്ചു.കാവേരി നദീജല തര്‍ക്ക ട്രൈബ്യൂണല്‍ കേരളത്തിന് അനുവദിച്ച 30 ടിഎംസി വെള്ളത്തില്‍ 21 ടിഎംസിയും കബനിയിലൂടെയാണ് ഒഴുകുന്നത്. ഇതില്‍ മൂന്നു ശതമാനം മാത്രമാണ് ഉപയോഗപ്പെടുത്തുന്നത്. ബാക്കി വെള്ളം കൂടി സംഭരിച്ച് ഉപയോഗപ്പെടുത്താന്‍ പദ്ധതി വേണം. ഇതിനായി ജനകീയ സഹകരണത്തോടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ത്രിതല പഞ്ചായത്തുകളും ഹ്രസ്വ-ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day