|    Dec 6 Tue, 2016 5:35 pm
FLASH NEWS

വരള്‍ച്ചയ്ക്കു മുമ്പേ നാടുണര്‍ന്നു;തടയണകള്‍ ജലസമൃദ്ധം

Published : 27th October 2016 | Posted By: SMR

പുതുശ്ശേരിക്കടവ്: വരള്‍ച്ചയെ മുന്നില്‍ക്കണ്ട് നാട്ടുകാര്‍ ഒന്നടങ്കം പ്രവര്‍ത്തിച്ചപ്പോള്‍ തോടുകള്‍ ജലസമൃദ്ധിയിലായി. പടിഞ്ഞാറത്തറ പഞ്ചായത്തിലെ പുതുശ്ശേരിക്കടവിലാണ് വന്‍ ജനപങ്കാളിത്തത്തോടെ തടയണ നിര്‍മിച്ചത്. പുതുശ്ശേരിക്കടവ് പുഴയിലേക്ക് കൈവഴിയായി ഒഴുകുന്ന വലിയാണ്ടി തോട്ടിലും തേര്‍ തോട്ടിലുമാണ് തടയണ നിര്‍മിച്ചത്. കഠിന വരള്‍ച്ചാസമയത്തുപോലും ഇവിടെ ജലക്ഷാമമുണ്ടായിരുന്നില്ല. എന്നാല്‍, ഇത്തവണ അതിനു വിപരീതമായി കഠിനമായ ജലക്ഷാമം അനുഭവപ്പെട്ടു. നെല്‍കൃഷിയിടങ്ങളിലും കിണറുകളിലും വെള്ളം ക്രമാതീതമായി കുറഞ്ഞു. ഈ സാഹചര്യത്തിലാണ് പടിഞ്ഞാറത്തറ പഞ്ചായത്ത് അടിയന്തരമായി യോഗം വിളിച്ചുചേര്‍ത്ത് നീരുറവ നിലനിര്‍ത്താന്‍ തീരുമാനമെടുത്തത്. ആദ്യപടിയായാണ് തോടുകളില്‍ തടയണ തീര്‍ത്തത്. വികസനസമിതി, പാടശേഖരസമിതി, കുടുംബശ്രീ തുടങ്ങിയവയുടെ സഹകരണത്തോടെയായിരുന്നു നിര്‍മാണം. പ്രദേശത്തെ 200ഓളം പേര്‍ തടയണ നിര്‍മാണത്തില്‍ സഹകരിച്ചു. നിര്‍മാണം കഴിഞ്ഞ് രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും വെള്ളം കവിഞ്ഞൊഴുകാന്‍ തുടങ്ങി. പുതുശ്ശേരിക്കടവ് പുഴയ്ക്കു കുറുകെ നിര്‍മിച്ച ചെക്ഡാമിലൂടെ അനാവശ്യമായി ഒഴുകിപ്പോവുന്ന വെള്ളവും തടഞ്ഞുനിര്‍ത്തി. പഞ്ചായത്ത് പ്രസിഡന്റ് പി ജി സജേഷ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെംബര്‍ സിന്ധു പുറത്തൂട്ട് അധ്യക്ഷത വഹിച്ചു. ഈന്തന്‍ ആലി, കെ കെ അനില്‍കുമാര്‍, കോമ്പി അബൂട്ടി, കെ ഉസ്മാന്‍, പൈലി നന്നാട്ട്, റോസമ്മ എടാട്ട്, ഉഷ വിജയന്‍, അമ്പിളി ബാബു സംസാരിച്ചു. തടയണ നിര്‍മാണത്തിന് പി എന്‍ പ്രേമന്‍, കെ വി മൊയ്തുട്ടി, കെ എ പൗലോസ്, സി വി ബേബി നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day