|    Dec 10 Sat, 2016 10:05 pm

വരള്‍ച്ചയെ പ്രതിരോധിക്കാന്‍ നൂല്‍പ്പുഴയില്‍ ജനകീയ തടയണ നിര്‍മാണം

Published : 22nd October 2016 | Posted By: SMR

സുല്‍ത്താന്‍ ബത്തേരി: ആസന്നമായ വരള്‍ച്ചയെ പ്രതിരോധിക്കാന്‍ നൂല്‍പ്പുഴ പഞ്ചായത്തില്‍ ജനകീയമായി തടയണ നിര്‍മിച്ചു. തൊടുവെട്ടി തോട്ടിലും നമ്പിക്കൊല്ലി പുഴയിലുമാണ് തടയണ നിര്‍മിച്ചത്. തൊടുവെട്ടി തോട്ടില്‍ കാര്യമ്പാതിയിലും നമ്പിക്കൊല്ലി പുഴയില്‍ തോളായിലുമാണ് തടയണകള്‍. തോളായില്‍ നിര്‍മിച്ച തടയണയില്‍ വെള്ളം നിറയുന്നതോടെ പ്രദേശത്തെ കണ്ണങ്കോട്്, പുത്തന്‍കുന്ന്്, മാതമംഗലം പാടശേഖരങ്ങളില്‍ ജലസേചനം നടത്താനും കൃഷിയിറക്കാനും കഴിയും. തൊടുവെട്ടി തോട്ടില്‍ കാര്യമ്പാതിയില്‍ നിര്‍മിച്ച ചെക്ഡാമില്‍ വെള്ളം നിറയുന്നതോടെ കാര്യമ്പാതി, പുത്തന്‍കുന്ന് പാടശേഖരത്തിന്റെ ഒരു ഭാഗം എന്നിവിടങ്ങളിലും വെള്ളമെത്തിക്കാം. പ്രദേശങ്ങളിലെ ചതുപ്പുനിലങ്ങളുടെ സ്വാഭാവികത നിലനിര്‍ത്താനും വെള്ളം കുറഞ്ഞുതുടങ്ങിയ കിണറുകളില്‍ ജലനിരപ്പ് ഉയര്‍ത്താനും ഈ തടയണകള്‍ കൊണ്ട് സാധിക്കും. തടയണ നിര്‍മാണത്തിന് നാട്ടുകാര്‍ക്ക് സഹയവുമായി വ്യാപാരികള്‍, റോട്ടറി ക്ലബ്ബ്, വൈഎംസിഎ തുടങ്ങിയ സംഘടനകളും രംഗത്തുണ്ടായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ ശോഭന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ബെന്നി കൈനിക്കല്‍ നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക