|    Dec 10 Sat, 2016 10:30 am

വരള്‍ച്ചയെ പ്രതിരോധിക്കാന്‍ പദ്ധതിയുമായി കാരശ്ശേരി പഞ്ചായത്ത്

Published : 21st October 2016 | Posted By: SMR

മുക്കം: മഴ തിമിര്‍ത്തു പെയ്യേണ്ട കാലവര്‍ഷം ചതിച്ചതോടെ മഴവെള്ളം സംരക്ഷിക്കുന്നതുള്‍പ്പെടെയുള്ള വിവിധങ്ങളായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയാണ് കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി. സംസ്ഥാന ചരിത്രത്തില്‍ തന്നെ ഇത്തരമൊരു പദ്ധതി ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്ന ആദ്യ ഗ്രാമ പ്പഞ്ചായത്താണ് കാരശ്ശേരി.——ജലസുരക്ഷ എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി നടന്ന ഏകദിന ശില്‍പ്പശാല ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വികെ വിനോദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി—പി ——ജമീല അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം സികെ ——കാസിം, തിരുവമ്പാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പിടി ——അഗസ്റ്റിന്‍, പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്  നന്ദകുമാര്‍ ,കാരശേരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്‍കെ——അബ്ദുറഹിമാന്‍, എംടി അഷ്‌റഫ് ,വി ——ജയപ്രകാശ് ,  അബ്ദുല്ല കുമാരനെല്ലൂര്‍, സജി തോമസ്, സെക്രട്ടറി സിഇ ——സുരേഷ് ബാബു,  ചെറുകിട ജലസേചന പദ്ധതി അസിസ്റ്റന്റ് എന്‍ജിനീയര്‍ ഫൈസല്‍, കെപി ഹംസ, വി മോയി, അജയന്‍ സംസാരിച്ചു. ഇത്തവണ മുന്‍പെങ്ങുമില്ലാത്ത വിധം ഭീതിജനകമായ വരള്‍ച്ചയാണ്  മലയോര മേഖലയിലുള്‍പ്പെടെ ബാധിച്ചത്. കാര്‍ഷികവൃത്തികള്‍ക്ക് മാത്രമല്ല ജനങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് പോലും വെള്ളം കിട്ടാതായതോടെ പലരും താമസം മാറി പോവുന്ന അവസ്ഥ വരെ കഴിഞ്ഞ വര്‍ഷം ഉണ്ടായി.——കാരശ്ശേരി പഞ്ചായത്തില്‍ മാത്രം 16 ലക്ഷം രൂപയാണ് ഇത്തരത്തില്‍ കുടിവെള്ള  വിതരണത്തിന് മാത്രമായി  ചിലവഴിച്ചത്. ഈ സാഹചര്യത്തിലാണ് കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി ജലസുരക്ഷ ജീവസുരക്ഷ എന്ന പേരില്‍ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തത്. പഞ്ചായത്തിനെ സമ്പൂര്‍ണ ജലസംരക്ഷിത പ്രദേശമാക്കി മാറ്റുകയാണ് ലക്ഷ്യം .——ഇതിന്റെ ഭാഗമായി തോടുകളിലും പുഴകളിലും തടയണ നിര്‍മാണം, ബണ്ട് നിര്‍മാണം, ഇടക്കെട്ട്, മഴക്കുഴികള്‍ നിര്‍മിക്കുക, കുളങ്ങള്‍ ഉള്‍പ്പെടെയുള്ള ജലസ്രോതസ്സുകളുടെ സംരക്ഷണം മഴവെള്ള ം പറമ്പുകളിലേക്ക് ഒലിച്ചിറക്കാന്‍ സംവിധാനംമൊരുക്കുക എന്നിവയാണ് ആദ്യഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. സംരക്ഷിച്ച് നിര്‍ത്തുന്ന വെള്ള ം കിണറുകളിലേക്ക് ഫില്‍ട്ടര്‍ ചെയ്ത് എത്തിക്കുവാനും പദ്ധതിയുണ്ട്. തൊഴിലുറപ്പ് തൊഴിലാളികളെയാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുക. നല്ല നിലയില്‍ നടപ്പാക്കിയാല്‍ 2 വര്‍ഷത്തിനകം പഞ്ചായത്തിനെ വരള്‍ച്ചയില്ലാത്ത പഞ്ചായത്താക്കി മാറ്റാമെന്നാണ് പ്രതീക്ഷ.——

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day