|    Dec 11 Sun, 2016 1:32 pm
FLASH NEWS

വരള്‍ച്ചക്കെടുതി; കടുത്തുരുത്തി മണ്ഡലത്തിലെ സംയുക്ത യോഗം നാളെ

Published : 27th October 2016 | Posted By: SMR

കടുത്തുരുത്തി: വരള്‍ച്ചക്കെടുതിയെ അതിജീവിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി കടുത്തുരുത്തി നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്ന വിവിധ കുടിവെള്ള പദ്ധതികളുടെ നടത്തിപ്പും പൂര്‍ത്തീകരണവും സംബന്ധിച്ച് ആവശ്യമായ പരിഹാര നടപടികള്‍ സ്വീകരിക്കുന്നതിന് ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും സംയുക്തയോഗം നാളെ നടക്കും.ഉച്ചകഴിഞ്ഞ് മൂന്നിന് കടുത്തുരുത്തി കടപ്പൂരാന്‍ ഓഡിറ്റോറിയത്തിലാണ് യോഗമെന്ന് അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു. പൈപ്പ്‌ലൈന്‍ സ്ഥാപിച്ച വിവിധ ഗ്രാമപ്പഞ്ചായത്തുകളില്‍ വാട്ടര്‍ കണക്ഷന്‍ കൊടുക്കാന്‍ കഴിയാത്ത പ്രതിസന്ധി പരിഹരിക്കുന്നതു സംബന്ധിച്ച് പ്രത്യേകം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കും.വിവിധ റോഡുകളില്‍ പുതിയ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് ഫണ്ട് അനുവദിച്ചിട്ടുള്ള പദ്ധതികള്‍ നടപ്പാക്കുന്നതു സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിന്റെയും കേരളാ വാട്ടര്‍ അതോറിട്ടിയുടെയും പ്രധാന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനം കൈക്കൊള്ളും. ജന സുരക്ഷയ്ക്ക് സഹായകരമാവുന്ന നിലയില്‍ തോടുകളുടേയും കുളങ്ങളുടേയും നവീകരണത്തിന് ആവിഷ്‌കരിച്ച പദ്ധതി വിപുലമായി നടപ്പാക്കുന്ന കാര്യം പരിശോധിക്കും. കുട്ടനാട് പാക്കേജിന്റെ പൂര്‍ത്തീകരണവും ഇറിഗേഷന്‍ ഡിപാര്‍ട്ട്‌മെന്റും എംഎല്‍എ ഫണ്ടും വിനിയോഗിച്ച് നടപ്പാക്കുന്ന പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതിയും പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കും. വരള്‍ച്ചയുടെ സ്ഥിതി രൂക്ഷമാവുന്ന സാഹചര്യത്തില്‍ സാധാരണയില്‍ നിന്ന് വ്യത്യസ്തമായി എംവിഐപി കനാല്‍ നേരത്തെ തുറന്നു വിടുന്നതിന്റെ സാധ്യത യോഗത്തില്‍ പരിശോധിക്കുന്നതാണ്. വിവിധ ഗ്രാമപ്പഞ്ചായത്തുകളുടെയും ബ്ലോക്ക് പഞ്ചായത്തിന്റെയും സഹകരണത്തോടെ കനാല്‍ നവീകരിക്കാന്‍ നടപടി സ്വീകരിക്കാനാണ് ലക്ഷ്യമെന്ന് മോന്‍സ് ജോസഫ് വ്യക്തമാക്കി. കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ എല്ലാ പ്രദേശങ്ങളിലും കുടിവെള്ളം ലഭ്യമാക്കാന്‍ സാധ്യമായ നടപടികള്‍ ഏറ്റവും കാര്യക്ഷമതയോടെ നിര്‍വഹിക്കാനാവശ്യമായ പ്രവര്‍ത്തനപരിപാടികള്‍ക്ക് യോഗം രൂപം നല്‍കുമെന്ന് എംഎല്‍എ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക