|    Dec 5 Mon, 2016 3:46 am

വരന്തരപ്പിള്ളിയില്‍ വീടിനുനേരെ ഗുണ്ടാ ആക്രമണം

Published : 22nd October 2016 | Posted By: SMR

വരന്തരപ്പിള്ളി: വരന്തരപ്പിള്ളിയില്‍ വീടിനുനേരെ ഗുണ്ടാ ആക്രണം. തൈപ്പറമ്പില്‍ അരവിന്ദന്റെ വീടിനു നേരെയാണ് അക്രമം നടന്നത്. കഴിഞ്ഞദിവസം രാത്രി 11നാണ് സംഭവം. ഗേറ്റ് ചവിട്ടി തുറന്ന് അകത്ത് കടന്ന നാലംഗ സംഘം വീട്ടു മുറ്റത്ത് ഉണ്ടായിരുന്ന രണ്ട് ബൈക്കുകള്‍ നശിപ്പിക്കുകയായിരുന്നു. ജനല്‍ ചില്ലുകളും തല്ലിതകര്‍ത്തു. വാതില്‍ ചവിട്ടി തുറക്കാന്‍ ശ്രമിച്ചപ്പോള്‍ വീട്ടുകാര്‍ ലൈറ്റ് ഇട്ടതിനെ തുടര്‍ന്ന്  അക്രമിസംഘം ബൈക്കില്‍ രക്ഷപ്പെട്ടു.  മൂന്ന് മാസങ്ങള്‍ക്ക് മുമ്പ്  അരവിന്ദന്റെ മകന്‍ വിമലിന് മണ്ണംപേട്ടയില്‍ വച്ച് വെട്ടേറ്റിരുന്നു. വിമലിനെ തടഞ്ഞു നിര്‍ത്തി ഗുണ്ടാ പിരിവ് ചോദിച്ച സംഭവത്തില്‍ കാട്ടുങ്ങല്‍ വിഷ്ണുവെന്നയാള്‍ക്കും കൂട്ടാളികള്‍ക്കുമെതിരെ വരന്തരപ്പിള്ളി പോലിസ് കേസെടുത്തിരുന്നു. ഇതിന്റെ വൈരാഗ്യം തീര്‍ക്കാനായാണ് ബസ്‌ഡ്രൈവറായ വിമലിനെ ഇവര്‍ വെട്ടിപരിക്കേല്‍പ്പിച്ചത്. ജയിലില്‍ കഴിയുന്ന വിഷ്ണുവിന്റെ സംഘത്തില്‍പെട്ടവരാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി വരന്തരപ്പിള്ളി പോലിസ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day