|    Oct 28 Fri, 2016 12:12 am
FLASH NEWS

വയനാട്-ചീമേനി വൈദ്യുതി ലൈന്‍ അനിവാര്യമെന്ന് മന്ത്രി

Published : 7th August 2016 | Posted By: SMR

കണ്ണൂര്‍: മലബാറിലെ വൈദ്യുതി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വയനാട്-ചീമേനി വൈദ്യുതിലൈന്‍ അനിവാര്യമാണെന്നു വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകര്‍ക്കും വനത്തിനും ബാധിക്കാത്ത വിധത്തില്‍ പദ്ധതി നടത്താന്‍ ശ്രമിക്കും. ഇതിനെല്ലാം പ്രാരംഭ സര്‍വേ പ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ എല്ലാവരും സഹകരിക്കണം. ജനങ്ങളുടെ ആശങ്ക അകറ്റാന്‍ ബന്ധപ്പെട്ട പ്രദേശങ്ങളിലെ ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി അടിയന്തിര യോഗം വിളിക്കും. ഇരിക്കൂര്‍ മണ്ഡലത്തിലെ കുടിയാന്‍മലയില്‍ 42 കുടുംബങ്ങളുടെ കണക്ഷന്‍ വിഛേദിച്ച പ്രശ്‌നത്തില്‍ പലിശ ഇളവ് ചെയ്ത് നല്‍കി പരിഹാരമുണ്ടാക്കണമെന്ന ജെയിംസ് മാത്യു എംഎല്‍എയുടെ ആവശ്യം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കി. സമാനമായ കേസുള്ള മറ്റ് 250 ഓളം കുടുംബങ്ങളുടെ കാര്യവും പരിഹരിക്കാന്‍ ഇടപെടുമെന്ന് മന്ത്രി ഉറപ്പുനല്‍കി. വയനാട്-ചീമേനി ലൈനിനെ കുറിച്ച് എംഎല്‍എമാരായ സി കൃഷ്ണന്‍, ജെയിംസ് മാത്യു, സണ്ണി ജോസഫ് എന്നിവരാണ് ആശങ്കയറിയിച്ചത്. ഗെയില്‍, ജലപാത, ആറുവരി പാത, ബൈപാസ്, പരിസ്ഥിതി ലോല മേഖല തുടങ്ങിയവയെല്ലാം ജനങ്ങളെ ആശങ്കയിലാഴ്ത്തുകയാണെന്ന് ജെയിംസ് മാത്യു എംഎല്‍എ പറഞ്ഞു.
തലശ്ശേരി: കേരളത്തെ വൈദ്യുതി മിച്ച സംസ്ഥാനമാക്കി മാറ്റുമെന്ന് വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തലശ്ശേരിയില്‍ മിനിവൈദ്യുതി ഭവന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതിനു വേണ്ടി പരിസ്ഥിതിക്കും ജനങ്ങള്‍ക്കും ആഘാതമുണ്ടാക്കാത്ത പദ്ധതികള്‍ നടപ്പാക്കും.
കാറ്റ്, തിരമാല, സൂര്യപ്രകാശം തുടങ്ങി മുഴുവന്‍ ഊര്‍ജസ്രോതസും പ്രയോജനപ്പെടുത്തും. മനുഷ്യന്‍ വസിക്കുന്ന ഏതു കുഗ്രാമത്തിലും വൈദ്യുതി എത്തിക്കും. സംസ്ഥാനത്തെ വൈദ്യുതി ഓഫിസുകള്‍ ഉള്‍പ്പെടെ മുഴുവന്‍ സര്‍ക്കാര്‍ ഓഫിസുകളിലും സ്‌കൂളുകളിലും സോളാര്‍പാനല്‍ സ്ഥാപിക്കും. ഉല്‍പാദനരംഗത്ത് മുന്നേറ്റമുണ്ടാക്കി മിച്ച വൈദ്യുതി മറ്റു സംസ്ഥാനങ്ങള്‍ക്കും നല്‍കുകയാണ് ലക്ഷ്യം. ഇതൊരു സ്വപ്‌നമല്ല. യാഥാര്‍ഥ്യമാക്കാനാവുന്നതാണ്. എല്ലാകാലത്തും മറ്റു സംസ്ഥാനങ്ങളെ ആശ്രയിച്ചുനിന്നാല്‍ അവര്‍ നിശ്ചയിക്കുന്ന വിലകൊടുത്ത് വൈദ്യുതി വാങ്ങേണ്ടിവരും. ഇത് സാധാരണക്കാരായ ഉപഭോക്താക്കളെയാണു കൂടുതല്‍ ബാധിക്കുക.  ൈവദ്യുതോല്‍പാദനത്ത ില്‍ സ്വയംപര്യാപ്തയാണു ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day