|    Dec 3 Sat, 2016 7:12 pm
FLASH NEWS

വന്യമൃഗശല്യം പരിഹരിക്കാന്‍ നടപടിയില്ല

Published : 11th November 2016 | Posted By: SMR

മാനന്തവാടി: കാലാവസ്ഥാ വ്യതിയാനവും ഉല്‍പാദനച്ചെലവും കൊണ്ട് തിരിച്ചടി നേരിടുന്ന നെല്‍കര്‍ഷകരെ വന്യവീവി ശല്യവും പൊറുതിമുട്ടിക്കുന്നു. അതിര്‍ത്തി ഗ്രാമങ്ങളില്‍ രാപ്പകല്‍ ഭേദമന്യേ കൂട്ടമായും ഒറ്റയായുമെത്തുന്ന കാട്ടാനകളാണ് കര്‍ഷകരെ കണ്ണീരുകുടിപ്പിക്കുന്നത്. തിരുനെല്ലി, തൃശ്ശിലേരി, പാല്‍വെളിച്ചം, പനവല്ലി ഭാഗങ്ങളിലായി കഴിഞ്ഞ ദിവസങ്ങളില്‍ ഏക്കര്‍കണക്കിന് നെല്‍പ്പാടങ്ങളിലാണ് കാട്ടാനയിറങ്ങി നെല്‍കൃഷി ചവിട്ടിമെതിക്കുന്നത്. ചൊവ്വാഴ്ച രാത്രിയിറങ്ങിയ കാട്ടാന പനവല്ലി സ്വദേശികളായ സുഭദ്ര, മണിയന്‍, ലക്ഷ്മണന്‍ എന്നിവരുടെ കൃഷിയിടങ്ങളിലാണ് നാശനഷ്ടം വരുത്തിയത്. കഴിഞ്ഞ ദിവസം പാല്‍വെളിച്ചം ദേവെട്ടത്ത് രാജേന്ദ്രന്‍, രാമചന്ദ്രന്‍ എന്നിവരുടെ ഒരേക്കറോളം പാടത്ത് നാശം വിതച്ചിരുന്നു. വന്യജീവികള്‍ കൃഷിനാശം വരുത്തിയാല്‍ തുച്ഛമായ നഷ്ടപരിഹാരം മാത്രമാണ് വനംവകുപ്പ് നല്‍കുന്നത്. ഇതു ലഭ്യമാവണമെങ്കില്‍ വര്‍ഷങ്ങള്‍ കാത്തിരിക്കണം. ഇതാണ് കര്‍ഷകരെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day