|    Dec 3 Sat, 2016 10:04 am
FLASH NEWS

വനിതാ കമ്മീഷന്‍ മെഗാ അദാലത്ത്: ആദ്യദിനം 38 കേസുകള്‍ തീര്‍പ്പാക്കി

Published : 27th October 2016 | Posted By: SMR

തിരുവനന്തപുരം: വനിതാ കമ്മീഷന്‍ ജില്ലയില്‍ നടത്തിയ മെഗാ അദാലത്തിന്റെ ആദ്യദിനം 103 കേസുകള്‍ പരിഗണിച്ചതില്‍ 38 എണ്ണം തീര്‍പ്പാക്കി. 10 എണ്ണം പോലിസിന്റെ പരിഗണനയ്ക്ക് വിട്ടു. അഞ്ച് കേസുകള്‍ കൗണ്‍സലിങിനയച്ചു. എതിര്‍കക്ഷി എത്താതിരുന്നതിനെ തുടര്‍ന്ന് 30 കേസുകള്‍ മാറ്റിവച്ചു. ഇവ മൂന്നുതവണ വിളിച്ച ശേഷവും എതിര്‍കക്ഷി എത്തിയില്ലെങ്കില്‍ പോലിസ് പരിഗണനയ്ക്ക് വിടും. 20 കേസുകളാണ് അടുത്ത അദാലത്തില്‍ വീണ്ടും പരിഗണിക്കുന്നതിനായി മാറ്റിവച്ചത്.അയല്‍ക്കാര്‍ തമ്മിലുള്ള തര്‍ക്കം, വഴിത്തര്‍ക്കം, ഭൂമിയുടെ കൈവശാവകാശം സംബന്ധിച്ച തര്‍ക്കം തുടങ്ങിയ കേസുകളാണ് ഇന്നലെ പരിഗണിച്ചവയില്‍ ഏറെയും. ഇത്തരം കേസുകള്‍ സ്ത്രീകളുടെ പ്രശ്‌നമാക്കി മാറ്റിയാണു വനിതാ കമ്മീഷനിലെത്തിയത്. ഗാര്‍ഹിക പീഡന കേസുകളും പരിഗണിച്ചു. കോടതി ഡൈവോഴ്‌സ് നല്‍കിയ ശേഷം ജീവനാംശം നല്‍കാത്ത കേസുകളാണ് കൂടുതലും. വനിതാ കമ്മീഷനിലെത്തുന്ന കേസുകളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരികയാണെന്ന് കമ്മീഷന്‍ അധ്യക്ഷ കെ സി റോസക്കുട്ടി പറഞ്ഞു.  സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരാണു കൂടുതലായും വനിതാ കമ്മീഷനെ ആശ്രയിക്കുന്നത്. കോടതി ചെലവുകള്‍ വഹിക്കാന്‍ ഇത്തരക്കാര്‍ക്കു ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് കമ്മീഷനില്‍ തന്നെ പരാതിയുമായി എത്തുന്നത്. പീഡനങ്ങള്‍ അറിയുന്നവര്‍ക്ക് പേര് വെളിപ്പെടുത്താതെ തന്നെ പരാതി നല്‍കാനുള്ള സൗകര്യവും കമ്മീഷന്‍ ഏര്‍പ്പെടുത്തി. തൈക്കാട് ഗവ. റസ്റ്റ് ഹൗസില്‍ നടന്ന അദാലത്തില്‍ ഡയറക്ടര്‍ വി യു കുര്യാക്കോസ്, സി ഐ സുരേഷ് കുമാര്‍ പങ്കെടുത്തു. അദാലത്ത് ഇന്നും തുടരും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day