|    Dec 11 Sun, 2016 7:45 am

വനിതാ കംപാര്‍ട്ട്‌മെന്റില്‍ സ്ത്രീകളെ അപമാനിച്ച സംഭവം ; റെയില്‍വേ ജീവനക്കാരനെ സംരക്ഷിച്ചതായി പരാതി

Published : 19th November 2016 | Posted By: SMR

പയ്യോളി: വനിതാ കംപാര്‍ട്ട്‌മെന്റില്‍ അതിക്രമിച്ച് കയറി സ്ത്രീ യാത്രക്കാരോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ റെയില്‍വേ ജീവനക്കാരനെ ഗാര്‍ഡ് സംരക്ഷിച്ചതായി പരാതി. കഴിഞ്ഞ ദിവസം വൈകിട്ട് കോയമ്പത്തൂര്‍-കണ്ണൂര്‍ ഫാസ്റ്റ് പാസഞ്ചറിലെ ഗാര്‍ഡ് റൂമിനോട് ചേര്‍ന്നുള്ള വനിതാ കംപാര്‍ട്ട്‌മെന്റില്‍ വച്ചാണ് സംഭവം. മറ്റു ട്രെയിനുകള്‍ക്കു വേണ്ടി എലത്തൂരില്‍ പിടിച്ചിട്ട ശേഷം യാത്ര തുടര്‍ന്ന ട്രെയിന്‍ കൊയിലാണ്ടിയില്‍ നിന്ന് പുറപ്പെട്ടശേഷമാണ് ഒരാള്‍ വനിതാ കംപാര്‍ട്ട്‌മെന്റില്‍ കയറിയതായി സ്ത്രീകള്‍ അറിയുന്നത്. ഇയാള്‍ താന്‍ കൊയിലാണ്ടിയിലെ റെയില്‍വെ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ ശേഷം മോശമായി പെരുമാറാനും സംസാരിക്കാനും തുടങ്ങി. തുടര്‍ന്ന് കംപാര്‍ട്ട്‌മെന്റിലെ സ്ത്രീകള്‍ ഒരുമിച്ച് മദ്യലഹരിയിലായിരുന്ന ഇയാളെ വള്ളറക്കാട് സ്‌റ്റേഷനില്‍ ഇറക്കിവിട്ടു. ഉടനെ ട്രെയിനിലെ ഗാര്‍ഡ് ഇയാളെ തന്റെ റൂമിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്ന് പരാതിക്കാര്‍ പറയുന്നു. ഗാര്‍ഡിന്റെ നടപടി ചോദ്യം ചെയ്ത സ്ത്രീ യാത്രക്കാരോട് നിങ്ങള്‍ക്ക് ഒന്നും സംഭവിച്ചില്ലല്ലോ എന്നായിരുന്നു ഗാര്‍ഡിന്റെ മറുപടി. പയ്യോളിയില്‍ ഇറങ്ങിയ യാത്രക്കാര്‍ പയ്യോളി റെയില്‍വെ ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക