|    Dec 4 Sun, 2016 1:40 pm

വനമേഖലയില്‍ ഡോക്ടര്‍മാരുടെ നിര്‍ബന്ധസേവനം ഉറപ്പാക്കണം: മനുഷ്യാവകാശ കമ്മീഷന്‍

Published : 21st November 2016 | Posted By: SMR

പത്തനംതിട്ട: ജില്ലയിലെ വനമേഖലയിലെ ആദിവാസി കുടുംബങ്ങള്‍ക്ക്  മതിയായ ചികില്‍സ ലഭ്യമാക്കാന്‍ ഡോക്ടര്‍മാരുടെ നിര്‍ബന്ധസേവനം ആരോഗ്യവകുപ്പ് ഉറപ്പാക്കണമെന്ന്  സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.  ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പ് സെക്രട്ടറി ഒരു പദ്ധതി തയ്യാറാക്കണമെന്നും കമ്മീഷന്‍ അംഗം കെ മോഹന്‍ കുമാര്‍ ആവശ്യപ്പെട്ടു.  ആദിവാസി ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ അലംഭാവം ഉണ്ടായതായി പരാതികള്‍ ഉണ്ടാകരുതെന്നും വകുപ്പുകളുടെ കൂട്ടായ പ്രവര്‍ത്തനത്തിനു വേണ്ടി ജില്ലാ കലക്ടറും സര്‍ക്കാരും നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.  പട്ടികവര്‍ഗ വികസന വകുപ്പിന്റെ പല പദ്ധതികള്‍ക്കും വനം വകുപ്പിന്റെ അനുമതി ലഭിക്കാത്തത്  പദ്ധതികളുടെ വിജയത്തിന് തടസ്സമാവാറുണ്ടെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. ശബരിമല വനം മേഖലയിലെ ആദിവാസി ഊരുകളില്‍ ആരോഗ്യവകുപ്പിന്റെ സഞ്ചരിക്കുന്ന ആശുപത്രി എത്തുന്നില്ലെന്ന്  ആരോപിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകനായ എം ജയമോഹന്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫിസര്‍ സമര്‍പ്പിച്ച മറുപടിയില്‍ സീതത്തോട്, കോന്നി, റാന്നി-പെരുനാട് എന്നിവിടങ്ങളില്‍ ട്രൈബല്‍ മൊബൈല്‍ മെഡിക്കല്‍ യൂനിറ്റുകള്‍ പ്രവര്‍ത്തിക്കുന്നതായി പറയുന്നു.  മലമ്പണ്ടാരം വിഭാഗത്തില്‍ ഉള്ളവര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ പുനരധിവാസത്തിന് ബുദ്ധിമുട്ടുണ്ട്. 25 കുടുംബങ്ങള്‍ക്ക്  വീട് നിര്‍മിക്കാന്‍ 1.33 കോടി നിക്ഷേപിച്ചിട്ടുണ്ടെന്നും വനംവകുപ്പിന്റെ അനുമതി ലഭിച്ചാല്‍ പ്രവര്‍ത്തനം ആരംഭിക്കാമെന്നും ട്രൈബല്‍ വികസന ഓഫിസര്‍ കമ്മീഷനെ അറിയിച്ചു. ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ തല്‍പരരായ ഡോക്ടര്‍മാര്‍ക്കു വേണ്ടി 2016 ഏപ്രില്‍ 25ന് നടത്തിയ അഭിമുഖത്തില്‍ ആരും എത്തിയില്ലെന്ന്  ഡിഎംഒ സമര്‍പ്പിച്ച മറുപടിയില്‍ പറയുന്നു. രണ്ട് തവണ അഭിമുഖം സംഘടിപ്പിച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day