|    Dec 9 Fri, 2016 3:07 pm
FLASH NEWS

വനംവകുപ്പ് ജീവനക്കാര്‍ മര്‍ദിച്ചതായി പരാതി

Published : 22nd November 2016 | Posted By: SMR

മഞ്ചേരി: കരുവാരക്കുണ്ടില്‍ ആന ചരിഞ്ഞതുമായി ബന്ധപ്പെട്ട് കര്‍ഷകനെ വനം ഉദ്യോഗസ്ഥര്‍ മര്‍ദിച്ചതായി പരാതി. കരുവാരക്കുണ്ട് ചുള്ളിയോട് ജോ ണ്‍(44) പ്ലാത്തോട്ടത്തിലിനെയാണ്  കാളികാവ് റേഞ്ച് ഓഫിസിലെ വനം ഉദ്യോഗസ്ഥര്‍ മര്‍ദിച്ചത്. മര്‍ദനത്തെത്തുടര്‍ന്ന് അവശനായ ജോണിന്റെ വായില്‍ നിന്നു നുരയും പതയും വന്നിട്ടുണ്ട്. വിവരമറിഞ്ഞെത്തിയ ഞങ്ങള്‍ ബഹളം വെച്ചതോടെയാണ് ജോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ തയ്യാറായതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇന്നലെ ഉച്ചക്കാണ് കര്‍ഷകനെ വനം ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്.  വിവരമറിഞ്ഞ നാട്ടുകാരെത്തിയപ്പോഴേക്കും അവശനായ ജോണിനെയാണു കാണുന്നത്.  ബഹളം വെച്ചതോടെ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും കൂടി കാളികാവ് സ്വകാര്യ ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് അഞ്ചു വയസ്സായ ആന പിലാക്കല്‍ ചോലയില്‍ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഇത് നാട്ടുകാരെ ആദ്യം വിവരമറിയിച്ചത്  ജോണായിരുന്നു. ഇന്നലെ ആനയുടെ പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞ് കുഴിച്ചിടുകയും ചെയ്തിരുന്നു. ഈ ആനയെ ഷോക്കടിപ്പിച്ചു കൊന്നതാണെന്നും ഒപ്പിടണമെന്നും ജോണിനോട് ഫോറസ്റ്റുകാര്‍ ആവശ്യപ്പെട്ടുവെന്നും നാട്ടുകാര്‍ പറയുന്നു. ജോണ്‍ നിലവില്‍ ഒരു കേസിലും പ്രതിയല്ലെന്നും ഇവര്‍ പറയുന്നു. അതേസമയം ആനയെ ഷോക്കടിപ്പിച്ചുകൊന്നതാണെന്നും ഇതിനായി ചോദ്യം ചെയ്യുന്നതിനിടെ ഭയപ്പെട്ട് വീഴുകയാണുണ്ടായതെന്നും കാളികാവ് റേഞ്ച് ഓഫിസര്‍ ധനിക്‌ലാല്‍ പറഞ്ഞു. പ്രദേശത്ത് ആനശല്യം രൂക്ഷമായതിനാല്‍ കര്‍ഷരടക്കമുള്ളവര്‍ ഭയപ്പാടോടെയാണ് കഴിയുന്നത്്. നിലവിലുണ്ടായിരുന്ന സോളാര്‍ വേലി മുമ്പ് പൊളിച്ചു മാറ്റിയതോടെയാണു ശല്യം രൂക്ഷമായത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day