|    Dec 9 Fri, 2016 9:20 am
FLASH NEWS

വനംവകുപ്പ് ജീവനക്കാര്‍ക്ക് മര്‍ദ്ദനം

Published : 21st October 2016 | Posted By: SMR

സുല്‍ത്താന്‍ ബത്തേരി: നൂല്‍പ്പുഴ പഞ്ചായത്തിലെ വടക്കനാട് കുരങ്ങുകളെ കൂടുവച്ച് പിടികൂടാനെത്തിയ രണ്ടു വനംവകുപ്പ് ഉദ്യോഗസ്ഥരെ ഒരുസംഘം ആളുകള്‍ മര്‍ദ്ദിച്ചു. കുറിച്യാട് റേഞ്ച് താത്തൂര്‍ സെക്ഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ പി കെ പ്രഭേന്ദ്രനാഥ് (33), പി മനേഷ് (35) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. വടക്കനാട് സ്‌കൂള്‍ പരിസരത്ത് കുരങ്ങുശല്യം അതിരൂക്ഷമാണ്. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച രാത്രി പ്രദേശത്ത് രണ്ടു കൂടുകള്‍ ഇറക്കി. ഈ കൂടുകള്‍ ശരിയായി സ്ഥാപിക്കുന്നതിനായി ഇന്നലെ രാവിലെ പത്തോടെ എത്തിയതായിരുന്നു വനപാലകര്‍. ഈ സമയം മൂന്നു ബൈക്കുകളില്‍ എത്തിയ പ്രദേശവാസികളായ നാലുപേര്‍ ചേര്‍ന്ന് യാതൊരു പ്രകോപനവുമില്ലാതെ മര്‍ദ്ദിച്ചെന്നാണ് വനപാലകര്‍ പറയുന്നത്. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി ധനേഷ് കുമാറും സംഘവും സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോവാന്‍ ശ്രമിക്കുന്നതിനിടെ സിപിഎം നേതാവും  ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ എ കെ കുമാരനും സംഘവും എത്തി. ഇവര്‍ താനടക്കമുള്ളവരെ തടഞ്ഞുവച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡണ്‍ പറഞ്ഞു. പിന്നീട് സുല്‍ത്താന്‍ ബത്തേരി പോലിസ് എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മതിയായ സുരക്ഷയില്ലാതെ ജോലി ചെയ്യാന്‍ കഴിയില്ലെന്നും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നും വനംവകുപ്പ് ജീവനക്കാര്‍ ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day