|    Dec 4 Sun, 2016 9:45 pm
FLASH NEWS

വനംവകുപ്പിന്റെ ജനദ്രോഹം; വ്യാപാരികള്‍ ഫോറസ്റ്റ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തി

Published : 2nd November 2016 | Posted By: SMR

അടിമാലി: കൊച്ചി-മധുര ദേശീയപാതയുടെ വികസനത്തിന് തടസ്സം നില്‍ക്കുന്ന വനംവകുപ്പിന്റെ നടപടികള്‍ക്കെതിരെ വ്യാപാരികളുടെ നേതൃത്വത്തില്‍ നേര്യമംഗലം ഫോറസ്റ്റ് സ്‌റ്റേഷന് മുമ്പില്‍ മാര്‍ച്ചും ധര്‍ണയും നടത്തി .ചൊവ്വാഴ്ച അടിമാലി ബ്ലോക്കിലെ 21 യൂനിറ്റുകളില്‍ രാവിലെ 10മുതല്‍ 2വരെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ടുകൊണ്ടാണ് വ്യാപാരികള്‍ സമരത്തില്‍ പങ്കെടു ത്തത്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് മാരിയില്‍ കൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.ഇ പി ഏലിയാസ് അധ്യക്ഷനായി ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് കെഎന്‍ ദിവാകരന്‍, കെ പി ഹസന്‍,കെആര്‍ വിനോദ്,പിഎം ബേബി , വര്‍ഗീസ് ചെറിയാന്‍, പി ബി ബിജു സംസാരിച്ചു. നേര്യമംഗലം വനമേഖലയിലെ റോഡ് നിര്‍മാണങ്ങള്‍ക്ക് നിരന്തരമായി തടസം സൃഷ്ടിക്കുന്ന വനംവകുപ്പ് അധികൃതരുടെ നിലപാടുകള്‍ക്കെതിരെയാണ് വനംവകുപ്പ് നേര്യമംഗലം റേഞ്ച് ഓഫിസിലേയ്ക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അടിമാലി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരം നടത്തിയത്. ദേശീയപാതയുടെ ഇടിഞ്ഞു കിടക്കുന്ന ഭാഗങ്ങള്‍ അറ്റകുറ്റപണികള്‍ നടത്താനെത്തുന്നവരെ തടയുന്നതും ദേശീയപാതാ അധികൃതര്‍ക്കും കരാര്‍ തൊഴിലാളികള്‍ക്കുമെതിരെ കേസെടുക്കുന്നതും പതിവായിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day