|    Dec 9 Fri, 2016 6:59 pm
FLASH NEWS

വനംവകുപ്പിന്റെ ഉടക്ക്: ചിങ്കക്കല്ല് കോളനിയിലേക്കുള്ള റോഡ് നിര്‍മാണം മുടങ്ങി

Published : 7th November 2016 | Posted By: SMR

കാളികാവ്: ചോക്കാട് പഞ്ചായത്തിലെ കല്ലാമൂല ചിങ്കക്കല്ല് ആദിവാസി കോളനിയിലേയ്ക്കുള്ള റോഡ് നിര്‍മാണം വനം വകുപ്പിന്റെ ഉടക്കുമൂലം അനിശ്ചിതത്വത്തിലായി. പഞ്ചായത്തിലെ ഏറ്റവും ദുരിതമനുഭവിക്കുന്ന ആദിവാസി കോളനിയായ ചിങ്കക്കല്ലിലേയ്ക്കു പുറം ലോകത്തുനിന്നു എത്തിപ്പെടാനുള്ള ഏക റോഡിന്റെ നിര്‍മാണം അടുത്തിടെ ആരംഭിച്ചിരുന്നു.
എന്നാല്‍, വള്ളിപ്പൂളയ്ക്കു സമീപമുള്ള മൂര്‍ത്തിച്ചോല വരെ മാത്രമേ റോഡ് പണിയാന്‍ അനുമതി നല്‍കാനാവൂ എന്നാണ് വനം ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചിരിക്കുന്നത്. 920 മീറ്ററോളം വരുന്ന റോഡ് നിര്‍മാണത്തിനായി എ പി അനില്‍കുമാര്‍ വികസന ഫണ്ടില്‍നിന്നു 25 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഏറെ നാളത്തെ സമര്‍ദ്ദത്തെ തുടര്‍ന്ന് മൂന്നുമാസം മുമ്പ് റോഡ് പ്രവൃത്തി തുടങ്ങി. എന്നാല്‍, വനം വകുപ്പ് തടസ്സപ്പെടുത്തിയതിനാല്‍ 150 മീറ്ററോളം മത്രമേ ഇപ്പോള്‍ പുനരുദ്ധാരണ പ്രവൃത്തി നടത്താനാവൂ. അവശേഷിക്കുന്ന റോഡിനു കൂടിയുള്ള തുകയാണ് 25 ലക്ഷം അനുവദിച്ചത്. എന്നാല്‍, 800 മീറ്ററോളം വരുന്ന പ്രവൃത്തിയാണ് വനം വകുപ്പ് തടഞ്ഞിരിക്കുന്നത്. ഇതോടെ ഈ റോഡിലെ വള്ളിപ്പൂള ഭാഗത്തെ സോളിങ് പതിച്ച നൂറോളം മീറ്റര്‍ വരുന്ന സ്ഥലം ടാറിങ് നടത്താനാണ് തീരുമാനമെന്നാണ് അറിയുന്നത്.
ജില്ലയില്‍ തന്നെ പല ആദിവാസി കോളനികളിലും വനത്തിന് മധ്യത്തില്‍ കൂടിവരെ വനം വകുപ്പ് റോഡിന് അനുമതി നല്‍കിയിട്ടും ചിങ്കക്കല്ല് കോളനിയില്‍ മാത്രം വനംവകുപ്പ് റോഡ് വികസനത്തിന് തടസ്സം നില്‍ക്കുന്നതില്‍ ദുരൂഹതയുണ്ടെന്ന് ആദിവാസികള്‍ ആരോപിക്കുന്നു. റോഡ് നിര്‍മാണം വൈകിയതോടെ കോളനിയിലേയ്ക്കുള്ള നാല് വീടുകളുടെ നിര്‍മാണം തടസ്സപ്പെടാന്‍ കാരണമായിരിക്കുകയാണ്. റോഡ് തടസ്സപ്പെടുത്തിയതിനാല്‍ വീടു പണിയും മുടങ്ങിയതോടെ കോളനിക്കാര്‍ കടുത്ത പ്രതിഷേധത്തിലാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day