|    Dec 8 Thu, 2016 7:33 am
FLASH NEWS

വണ്ടിപ്പെരിയാര്‍ പാലത്തിന്റെ അപ്രോച്ച് റോഡിനായി കടകള്‍ പൊളിച്ചു നീക്കിത്തുടങ്ങി

Published : 1st December 2016 | Posted By: SMR

വണ്ടിപ്പെരിയാര്‍: പുതിയ പാലത്തിന്റെ അപ്രോച് റോഡിനായി കടകള്‍ പൊളിച്ചുനീക്കിത്തുടങ്ങി. ദേശീയ പാത കൊട്ടാരക്കര -ദിണ്ടുക്കല്‍ പാതയെ ബന്ധിപ്പിക്കുന്ന പ്രധാന പാലമായ വണ്ടിപ്പെരിയാര്‍ പാലത്തിന്റെ നിര്‍മാണത്തിനായാണ് കടകള്‍ പൊളിച്ചു നീക്കുന്നത്. പശുമല കവലയ്ക്ക് സമീപത്തെ കടകളാണ് തുടക്കത്തില്‍ പൊളിക്കുന്നത്. കടകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു വ്യാപാരി നഷ്ടപരിഹാരത്തിനു കേസ് ഫയല്‍ ചെയ്തിരുന്നു. ഈ കേസിന്‍മേല്‍ നല്‍കിയ ഉത്തരവ് പ്രകാരമാണ് ഇപ്പോള്‍ പൊളിക്കുന്നത്.  ഉദ്യോഗസ്ഥര്‍ അളന്നു തിട്ടപ്പെടുത്തിയ സ്ഥലത്തെ കടയുടെ ഭാഗങ്ങള്‍ കഴിഞ്ഞ ദിവസം  മുതല്‍ പൊളിച്ച്  റോഡിന്റെ പണികള്‍ തുടങ്ങി. കട്ടപ്പന സബ് കോടതി അഡ്വ. ജിബി സെബാസ്റ്റ്യന്റെ സാന്നിധ്യത്തിലാണ് കടയുടെ മുന്‍ഭാഗം പൊളിച്ച് നീക്കിയത്. പഴയ പാലത്തിനോട് ചേര്‍ന്നിരുന്ന സ്വകാര്യ സ്വര്‍ണകട  ഉടമ പീരുമേട് സ്വദേശി കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ഇതിനെതിരേ ഹൈവേ അധികൃതര്‍ കട്ടപ്പന സബ് കോടതിയെ സമീപിച്ചു. കോടതി നിയോഗിച്ച കമ്മീഷന്റെ സാന്നിധ്യത്തില്‍ റോഡിനു തടസ്സമായി വരുന്ന കടയുടെ ഒരുഭാഗം ഒരു മീറ്റര്‍ പൊളിച്ച് മാറ്റി ഷട്ടറുകള്‍ പഴയ സ്ഥിതിയില്‍ പണിതു നല്‍കുമെന്ന വ്യവസ്ഥയിലാണ് കടമുറി പൊളിച്ചത്. ഈ ധാരണ അനുസരിച്ച് ഒരു മീറ്റര്‍ കോണ്‍ക്രീറ്റ് തട്ടും ഭിത്തിയും പൊളിച്ചുമാറ്റി. പാലത്തിന്റെ പണികള്‍ അവസാന ഘട്ടത്തിലാണ്. ഇപ്പോള്‍ മുഖ്യമായും ഇരുവശത്തേക്കുമുള്ള റോഡുകളുടെ പണി മാത്രമാണ് നടക്കുന്നത്. ഇരുവശത്തേക്കുള്ള റോഡുകളുടെ പണികള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ പാലം ഗതാഗതത്തിനായി തുറന്നു നല്‍കാന്‍ കഴിയൂ.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day