|    Dec 7 Wed, 2016 2:02 pm
FLASH NEWS

വടക്കാഞ്ചേരി പീഡനം: യുഡിഎഫ് ഹര്‍ത്താല്‍ പൂര്‍ണം; ഒറ്റപ്പെട്ട അക്രമം

Published : 6th November 2016 | Posted By: SMR

വടക്കാഞ്ചേരി: പീഡനക്കേസി ല്‍ ആരോപണവിധയേനായ കൗ ണ്‍സിലര്‍ ജയന്തന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫിന്റെ നേതൃത്വത്തില്‍ വടക്കാഞ്ചേരി നിയോജകമണ്ഡലത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. ഒറ്റപ്പെട്ട അക്രമങ്ങള്‍ നടന്നു. ഹര്‍ത്താല്‍ അനുകൂലികള്‍ സ്വകാര്യ ബസിന്റെ ചില്ല് കുത്തിപ്പൊട്ടിച്ചു.
താലൂക്ക് വികസന സമിതി യോഗം  നടക്കുന്ന ഹാളില്‍ കയറിച്ചെന്ന് ഫയലുകളും മറ്റും വലിച്ചെറിഞ്ഞ്  അലങ്കോലപ്പെടുത്തി.  അടാട്ട് ഹര്‍ത്താല്‍ അനുകൂലികള്‍ ഓട്ടോറിക്ഷ തല്ലിത്തകര്‍ത്തു. ഓട്ടോ െ്രെഡവര്‍ സന്ദീപിന് മര്‍ദ്ദനമേറ്റു. വടക്കാഞ്ചേരിയില്‍ സ്വകാര്യ ബസിനു നേരെയും ഹര്‍ത്താല്‍ അനുകൂലികള്‍ ആക്രമണം നടത്തി. തുറന്ന ഓഫീസുകള്‍ അടപ്പിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day