|    Dec 6 Tue, 2016 6:13 am
FLASH NEWS

വടക്കാഞ്ചേരി കേസ്: അനില്‍അക്കര ഇരയുടെ പേര് വെളിപ്പെടുത്തി

Published : 25th November 2016 | Posted By: SMR

തൃശൂര്‍: വടക്കാഞ്ചേരി പീഡനക്കേസ് അട്ടിമറിക്കാന്‍ പോലിസ് ശ്രമിക്കുന്നതായി ആരോപിച്ച് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ എംഎല്‍എ ഇരയുടെ പേര് വെളിപ്പെടുത്തിയത് വിവാദമായി. കോണ്‍ഗ്രസ് എംഎല്‍എ അനില്‍ അക്കരയാണ് തൃശൂര്‍ ഡിസിസിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവേ ഇരയുടെ പേര് പറഞ്ഞത്. നേരത്തേ യുവതിയുടെ പേര് വെളിപ്പെടുത്തിയ സിപിഎം ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണനെതിരേ പോലിസ് കേസെടുത്തിരുന്നു. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് പരാതി ഒന്നും ലഭിച്ചിട്ടില്ലെന്നും ലഭിച്ചാല്‍ അനില്‍ അക്കരക്കെതിരേ കേസെടുക്കേണ്ടിവരുമെന്നും പോലിസ് പറഞ്ഞു. അതേസമയം, പീഡനക്കേസ് അട്ടിമറിക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെങ്കില്‍ കേന്ദ്ര ഏജന്‍സികളെ സമീപിക്കുമെന്ന് അനില്‍ അക്കര എംഎല്‍എ വ്യക്തമാക്കി. വടക്കാഞ്ചേരി പീഡനക്കേസിലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ന് പത്തിന് കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ഡിസിസി പ്രസിഡന്റ് പി എ മാധവന്‍ അറിയിച്ചു.

ക്രൈംബ്രാഞ്ചിന് കൈമാറണം: ബിന്ദുകൃഷ്ണ
കൊല്ലം: വടക്കാഞ്ചേരി പീഡന കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദുകൃഷ്ണ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കേസില്‍ പ്രതിയായ കൗണ്‍സിലറെ ഉള്‍പ്പെടെ സംരക്ഷിക്കുന്ന നിലപാടാണ് പോലിസും സംസ്ഥാന സര്‍ക്കാരും ചെയ്യുന്നത്. ബലാല്‍സംഗക്കേസിലെ പ്രതികള്‍ക്ക് സിപിഎം ഒത്താശ ചെയ്യുകയാണ്. ഇതില്‍ പ്രതിഷേധിച്ച് അടുത്തമാസം ക്ലിഫ് ഹൗസിലേക്ക് മഹിളാ കോണ്‍ഗ്രസ് മാര്‍ച്ച് നടത്തും. രാമഭദ്രന്‍ വധക്കേസില്‍ അറസ്റ്റിലായ പേഴ്‌സനല്‍ സ്റ്റാഫ് അംഗം മാക്‌സണെ പുറത്താക്കാത്ത മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ നിലപാട് സത്യപ്രതിജ്ഞാ ലംഘനമാണ്. കൊലപാതകികളെ സംരക്ഷിക്കുന്ന മന്ത്രി രാജിവയ്ക്കണമെന്നും ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു.

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day