|    Dec 11 Sun, 2016 3:48 am

വടകര നഗരം സുന്ദര നഗരമായി ഇന്ന് പ്രഖ്യാപിക്കും

Published : 1st November 2016 | Posted By: SMR

വടകര: വടകര നഗരത്തെ സുന്ദരമാക്കി ഇന്ന് പ്രഖ്യാപിക്കും. ഒരു മാസക്കാലം നീണ്ടു നിന്ന ശുചീകരണ പ്രവര്‍ത്തനങ്ങളുടെ അവസാന ദിവസമായ ഇന്ന് വടകര നഗരം സുന്ദര നഗരം പ്രഖ്യാപനം വടകര ബിഎഡ് സെന്റര്‍ ഗ്രൗണ്ടില്‍ വച്ച് വൈകീട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത് നിര്‍വഹിക്കും. പരിപാടിയുടെ ഭാഗമായി 3മണിക്ക് പുതിയ ബസ് സ്റ്റാന്റില്‍ നിന്ന് ഘോഷയാത്രയും നടക്കും. കര്‍മ 2016 പദ്ധതി ആവിഷ്‌കരിച്ചാണ് വടകര നഗരം സുന്ദര നഗരമാക്കാന്‍ നഗരസഭ ഇറങ്ങിത്തിരിച്ചത്. ഇതിന്റെ ഭാഗമായി കൗണ്‍സിലര്‍മാര്‍, വ്യാപാരികള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, നഗരസഭ ആരോഗ്യ വിഭാഗം, കുടുംബശ്രീ, സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ പാ ര്‍ട്ടികള്‍, യുവജന സംഘടനക ള്‍ എന്നിവയുടെ സഹായത്തോടെ എല്ലാ വാര്‍ഡുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ശേഷമാണ് മാലിന്യമുക്ത പ്രഖ്യാപനം നടത്തുന്നത്. വ്യാപാരികളുടെ നേതൃത്വത്തില്‍ വടകര നഗരത്തില്‍ ശുചിത്വ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് രണ്ട് ലോഡ് മാലിന്യമാണ് കയറ്റി അയച്ചത്. ഇനി മുതല്‍ കടകളില്‍ തന്നെ അജൈവ മാലിന്യം തരംതിരിച്ച് സൂക്ഷിക്കാനുള്ള സംവിധാനം ആവിഷ്‌കരിക്കുമെന്നാണ് വ്യാപാരികള്‍ അറിയിച്ചത്. ഇങ്ങനെ തരംതിരിക്കുന്ന മാലിന്യം നഗരസഭയുമായി ചേര്‍ന്ന് കൃത്യമായി കയറ്റി അയക്കുമെന്നും വ്യാപാരികള്‍ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ 43 വാര്‍ഡുകളില്‍ നിന്നായി 90 ലോഡ് മാലിന്യമാണ് ഇതുവരെ റീ സൈക്ലിങ് കേന്ദ്രത്തിലേക്ക് അയച്ചത്. തുടര്‍ന്നും പദ്ധതിയുടെ ഭാഗമായി മാലിന്യം നീക്കം ചെയ്യാനുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്നാണ് നഗരസഭ അധികൃതര്‍ അറിയിച്ചത്. ഇതിന്റെ ഭാഗമായി ഞായറാഴ്ച എല്ലാ വാര്‍ഡുകളിലും മാലിന്യം മുക്ത വാര്‍ഡായി പ്രഖ്യാപിച്ചിട്ടുണ്ട്. 43ാം വാര്‍ഡ് സുന്ദര നഗരമായി പ്രഖ്യാപിക്കുന്ന ചടങ്ങ് പാക്കയില്‍ ജനകീയ വായനശാലക്ക് സമീപം വച്ച് നടന്നു. വാര്‍ഡ് കൗണ്‍സിലര്‍ കെ പി ബിന്ദു ദീപം തെളിയിച്ച് സുന്ദര വാര്‍ഡായി പ്രഖ്യാപിച്ചു. പി സതീശന്‍ മാസ്റ്റര്‍, ഒ വി ചന്ദ്രന്‍, പി ബാബു, പി ചന്ദ്രന്‍, എന്‍ രാജി സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക