|    Dec 8 Thu, 2016 5:38 am
FLASH NEWS

വടകര നഗരം സുന്ദര നഗരമായി പ്രഖ്യാപിച്ചു—

Published : 2nd November 2016 | Posted By: SMR

വടകര:  കര്‍മ-2016 പദ്ധതിയുടെ ഭാഗമായി വടകര നഗരം സുന്ദര നഗരം പ്രഖ്യാപനം കലക്ടര്‍ എന്‍ പ്രശാന്ത് നിര്‍വഹിച്ചു. വടകര നഗരത്തില്‍ മാലിന്യ നിര്‍മാര്‍ജനം കാര്യക്ഷമമാക്കുന്നതിന് വേണ്ടിയാണ് നഗര സഭാ നേതൃത്വത്തില്‍ കര്‍മ 2016 പദ്ധതി ആരംഭിച്ചത്. ഒരു മാസക്കാലമായി നീണ്ട് നിന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നാടിന്റെ വിവിധ മേഖലകളില്‍ നിന്ന് വന്‍ ജനകീയ പങ്കാളിത്തുണ്ടായി. കര്‍മ പദ്ധതി ഭാഗമായി നഗരത്തില്‍ ഇനി മുതല്‍ പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിനും കൈവശം വയ്ക്കുന്നതിനും ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.  കല്ല്യാണ വീടുകളിലും മറ്റ് വിശേഷ അവസരങ്ങളിലും കഴുകി ഉപയോഗിക്കുന്ന ഗ്ലാസും പ്ലേറ്റുമാണ് ഉപയോഗിക്കേണ്ടത്. കുടുംബശ്രീ പ്രവര്‍ത്തകര്‍ വാര്‍ഡ് കേന്ദ്രങ്ങളില്‍ പ്രത്യേക സജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പരിപാടിയുടെ ഭാഗമായി സാംസ്‌കാരിക ഘോഷയാത്രയില്‍ നൂറ് കണക്കിന് പേര്‍ പങ്കാളികളായി. വടകര പുതിയ ബസ് സ്റ്റാന്റില്‍ നിന്നാരംഭിച്ച് എടോടി വഴി പഴയ ബസ് സ്റ്റാന്റ് ബിഎഡ് സെന്റര്‍ പരിസരത്ത് അവസാനിച്ചു. ചടങ്ങില്‍ ചെയര്‍മാന്‍ കെ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ബയോഗ്യാസ് ഉപഭോക്താക്കള്‍ക്ക് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ടി പി ശ്രീധരന്‍ രേഖകള്‍ കൈമാറി. വൈസ് ചെയര്‍പേഴ്‌സണ്‍ കെ പി ബിന്ദു, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി അശോകന്‍, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ കെ ദിവാകരന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷജില്‍കുമാര്‍, ഇ അരവിന്ദാക്ഷന്‍, പി സഫിയ, റീന ജയരാജ്, വി ഗോപാലന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, നഗരസഭ സെക്രട്ടറി അരുണ്‍ രംഗന്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day