|    Dec 6 Tue, 2016 6:14 am
FLASH NEWS

വടകര നഗരം സുന്ദര നഗരം പ്രഖ്യാപനം നടന്നിട്ട് രണ്ടാഴ്ച പിന്നിട്ടു; മാലിന്യം കയറ്റി അയച്ചില്ല

Published : 22nd November 2016 | Posted By: SMR

വടകര: ഒരു മാസക്കാലത്തെ പ്രയത്‌നത്തിലൂടെ വടകര നഗരം സുന്ദര നഗരമായി പ്രഖ്യാപിച്ചിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും ആ സമയത്ത് കയറ്റി അയക്കാനായി എടുത്തുവച്ച മാലിന്യം അതുപോലെ കിടക്കുകയാണ്. നഗരസഭയിലെ 41-44 വാര്‍ഡുകളെ ബന്ധിപ്പിക്കുന്ന കുഞ്ഞിരാമന്‍ വക്കീല്‍ പാലം റോഡ് ആരംഭിക്കുന്നിടത്താണ് 41ാം വാര്‍ഡിലെ വീടുകളില്‍ നിന്നും ശേഖരിച്ച മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുന്നത്. സംഭവത്തില്‍ വാര്‍ഡ് കൗ ണ്‍സിലറുമായി ബന്ധപ്പെട്ടപ്പോ ള്‍ പണമില്ലാത്തതിനാലാണ് അന്ന് കയറ്റി അയക്കാതിരുന്നതെന്നും ഞായറാഴ്ച എടുക്കണമെന്ന് നിശ്ചയിച്ചിരുന്നതായും തൊട്ടടുത്ത ദിവസം തന്നെ മാലിന്യം നീക്കം ചെയ്യാനുള്ള നടപടിയെടുക്കുമെന്നുമുള്ള മറുപടികളാണ് ലഭിച്ചത്. വടകര നഗരം സുന്ദര നഗരമാക്കി പ്രഖ്യാപിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ മാസമാണ് നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളില്‍ നിന്നു മാലിന്യങ്ങള്‍ ശേഖരിക്കാനും റീസൈക്ലിങ് കേന്ദ്രത്തിലേക്ക് അയക്കാനും തീരുമാനിച്ചത്. ഇതിനായി അതാത് വാര്‍ഡ് കൗണ്‍സിലര്‍മാരും കുടുംബശ്രീ, ആശാ—വര്‍ക്കര്‍മാര്‍ ചേര്‍ന്ന് വീടുകളില്‍ കയറിയങ്ങി മാലിന്യങ്ങ ള്‍ റോഡരികില്‍ കൊണ്ടുവയ്ക്കാന്‍ നിര്‍ദ്ദേശിക്കുകയും പണം വാങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ മാലിന്യങ്ങള്‍ കൃത്യമായി ചാക്കില്‍ നിറച്ച് വീട്ടുകാര്‍ റോഡരികില്‍ കൊണ്ടുവച്ചെങ്കിലും കയറ്റി അയക്കാന്‍ വാര്‍ഡ് മെംബര്‍ക്ക് കഴിഞ്ഞിട്ടില്ല. നഗരസഭ പദ്ധതി പ്രഖ്യാപിച്ചിട്ടും വൈകിയാണ് താഴെഅങ്ങാടിയിലുള്ള വാര്‍ഡുകളില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ കൗ ണ്‍സിലര്‍മാര്‍ക്ക് കഴിഞ്ഞത്. ഇത് മൂലമാണ് മാലിന്യം കയറ്റി അയക്കുന്നതില്‍ കൗണ്‍സിലര്‍മാര്‍ പരാജയപ്പെട്ടെതെന്നാണ് അറിയാന്‍ കഴിഞ്ഞത്.  പ്രഖ്യാപനം കഴിഞ്ഞ്് രണ്ടാഴ്്ച പിന്നിട്ടിട്ടും നീക്കം ചെയ്യാതെ മാലിന്യം കൂമ്പാരമായതോടെ മറ്റു മാലിന്യങ്ങളും ഇവിടെയാണ് നാട്ടുകാര്‍ കൊണ്ടിടുന്നത്. മാലിന്യമുക്തമാക്കാനുള്ള ശ്രമങ്ങള്‍ നഗരസഭ നടത്തുന്നുവെങ്കിലും ഭരണപക്ഷത്തുള്ള കൗണ്‍സിലറായിട്ടും സ്വന്തം വാര്‍ഡ് മാലിന്യ മുക്തമാക്കാന്‍ കഴിയാത്തതിനെ ജനങ്ങളില്‍ ചോദ്യം ഉയര്‍ത്തുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day