|    Dec 11 Sun, 2016 9:40 am

വടകര-തലശ്ശേരി റൂട്ടില്‍ ബസ് പണിമുടക്കി; ജനം വലഞ്ഞു

Published : 9th November 2016 | Posted By: SMR

വടകര: സൗജന്യ നിരക്കില്‍ യാത്ര ചെയ്യു—തിനുള്ള പാസിനെ ചൊല്ലി വിദ്യാര്‍ഥികളും ബസ് ജീവനക്കാരും തമ്മിലുണ്ടായ തര്‍ക്കം വടകര-തലശേരി റൂട്ടില്‍ മിന്നല്‍ പണിമുടക്കിന് കാരണമായി. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ചോമ്പാല സിഎസ്‌ഐ കോളജ് വിദ്യാര്‍ഥികളും ബസുകാരും തമ്മിലാണ് തര്‍ക്കമുണ്ടായത്. ആര്‍ടിഒയുടെ ഒപ്പില്ലാത്ത പാസുമായി ബസില്‍ കയറിയ വിദ്യാര്‍ഥികള്‍ക്കെതികരെയാണ് ബസ് ജീവനക്കാര്‍ രംഗത്ത് വത്. പാസ്സില്‍ ഒപ്പില്ലാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്കെതിരേ ജീവനക്കാര്‍ രംഗത്തെത്തിയപ്പോള്‍ വിദ്യാര്‍ഥികള്‍ സംഘടിതരായി രംഗത്ത് വരുകയായിരുന്നു. സംഭവത്തില്‍ ഏറെ നേരം സംഘര്‍ഷാവസ്ഥയും ബസ്സോട്ടം നില്‍ക്കുകയും ചെയ്തു. ഇതോടെ നൂറ് കണക്കിന് യാത്രക്കാര്‍ പെരുവഴിയിലായി. പാസ് മുഖേന യാത്ര നിഷേധിച്ച ഈ റൂട്ടിലോടു ‘ഭഗവതി’ ബസ് ചൊവാഴ്ച വൈകുന്നേരം മീത്തലെ മുക്കാളിയില്‍ വിദ്യാര്‍ഥികള്‍ തടഞ്ഞതാണ് സംഘര്‍ഷത്തിന്റെ തുടക്കം. ബസ് ജീവനക്കാരെ മര്‍ദ്ദിച്ചെന്നാരോപിച്ച് പിന്നാലെ എത്തിയ മറ്റു ബസുകള്‍ ഇവിടെ നിര്‍ത്തിയിട്ടു. സ്ഥലത്തെത്തിയ  ചോമ്പാല പോലിസ് യാത്ര തുടരാന്‍ നിര്‍ദേശിച്ചെങ്കിലും മര്‍ദിച്ചവര്‍ക്കെതിരേ നടപടി വേണമെന്ന് നിലപാടിലാണ് ബസ് ജീവനക്കാര്‍. പ്രശ്‌നം അടുത്ത ദിവസം ചര്‍ച്ച ചെയ്യാമെന്ന് പോലിസ് ഉറപ്പു നല്‍കിയതിനെ തുടര്‍ന്ന് മിന്നല്‍ പണിമുടക്കില്‍ നിന്ന് ബസ് ജീവനക്കാര്‍ പിന്മാറി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക