|    Dec 2 Fri, 2016 11:33 pm
FLASH NEWS

വടകര-തലശ്ശേരി റൂട്ടിലെ മിന്നല്‍ പണിമുടക്ക് ജനത്തെ വലച്ചു

Published : 10th November 2016 | Posted By: SMR

വടകര: വടകര തലശ്ശേരി റൂട്ടിലെ സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്കില്‍ ജനം വലഞ്ഞു. ചോമ്പാല്‍ സിഎസ്‌ഐ കോളജ് വിദ്യാര്‍ഥികള്‍ക്ക് യാത്രാ പാസ്  നിഷേധിച്ചതുമായി ബന്ധപ്പെട്ട് ബസ് ജീവനക്കാരും വിദ്യാര്‍ഥികളും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് ഇന്നലെ ഉച്ചവരെ മിന്നല്‍ പണിമുടക്ക് നടത്തിയത്. ചൊവ്വാഴ്ച വൈകുന്നേരമാണ് പാസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളും ബസ് ജീവനക്കാരും തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷത്തെ തുടര്‍ന്ന് ഏറെ നേരം ഗതാഗതം സ്തംഭിച്ചിരുന്നു. തൊഴിലാളികളെ വിദ്യാര്‍ഥികള്‍ മര്‍ദിച്ചു എന്നാരോപിച്ചാണ് ബുധനാഴ്ച മിന്നല്‍ പണിമുടക്ക് നടത്തിയത്. ട്രേഡ് യൂനിയനുകളുടെ പിന്തുണയില്ലാതെയാണ് ഒരു വിഭാഗം തൊഴിലാളികള്‍ പണിമുടക്കിയത്. ഈ മാസം 19ന് നടക്കുന്ന ആര്‍ടിഎ മീറ്റിങില്‍ വിദ്യാര്‍ഥികളുടെ പാസ് വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന ചോമ്പാല്‍ പോലിസിന്റെ ഉറപ്പിനെ തുടര്‍ന്നാണ് ബുധനാഴ്ച ഉച്ചയോടെ പണിമുടക്ക് പിന്‍വലിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day