|    Dec 6 Tue, 2016 11:28 pm
FLASH NEWS

വടകരയില്‍ പ്ലാസ്റ്റിക് അരി

Published : 8th November 2016 | Posted By: SMR

വടകര: ഒരിടവേളക്കുശേഷം വീണ്ടും പ്ലാസ്റ്റിക് അരി വിപണിയിലെത്തുന്നു. കുനിങ്ങാട് വള്ളുപറമ്പത്ത് വാസു വാങ്ങിയ അരിയിലാണ് പ്ലാസ്റ്റിക്കിന്റെ അംശം കണ്ടത്. കിലോക്ക് 37 രൂപയുള്ള പത്തുകിലോ അരിയാണ് വാസു വില്ല്യാപ്പള്ളിയിലെ ഒരു കടയില്‍നിന്നും വാങ്ങിയത്. വീട്ടിലേക്ക് കൊണ്ടുവന്ന അരി ഉപയോഗിച്ച് ചോറുണ്ടാക്കിയ ശേഷം കഞ്ഞിവെള്ളത്തിലും പാത്രത്തിന്റെ അരികിലും പ്ലാസ്റ്റിക്‌പോലെ ദൃഢമായ പാട കാണപ്പെട്ടത്. ഇത് കത്തിച്ചപ്പോള്‍ ഉരുകിയൊലിക്കുകയും ചെയ്തു. മുമ്പ് ഇതേ രീതിയിലുള്ള അരി വടകരയിലും പരിസരങ്ങളിലും വില്‍പനക്കെത്തിയിരുന്നു. മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ വിപണിയില്‍നിന്നും അപ്രത്യക്ഷമായിരുന്നു. പ്ലാസ്റ്റിക് അരി ലഭിച്ച വാസു അധികൃതര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day