|    Dec 9 Fri, 2016 1:08 pm

വഞ്ചിയും ദേവസ്വം ഓഫിസും കുത്തിത്തുറന്ന് പണം അപഹരിച്ചു

Published : 1st November 2016 | Posted By: SMR

അടൂര്‍: പുതുശേരിഭാഗം ശ്രീമഹാദേവര്‍ ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയും ദേവസ്വം ഓഫീസും കുത്തിത്തുറന്ന് പണം അപഹരിച്ചു. എം.സി റോഡ് സൈഡിലുള്ള കാണിക്കമണ്ഡപത്തിന്റെ പൂട്ട് തകര്‍ത്ത് അതിനുള്ളില്‍ വച്ചിരുന്ന വഞ്ചി ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുള്ള നടപ്പന്തലില്‍ കൊണ്ടുപോയി പൂട്ട് തകര്‍ത്തശേഷം നാണയങ്ങള്‍ ഉപേക്ഷിച്ച് നോട്ടുകള്‍ മാത്രം അപഹരിക്കുകയായിരുന്നു. തുടര്‍ന്ന് ദേവസ്വം ഓഫീസിന്റെ വാതില്‍ കുത്തിതുറന്ന് അലമാരകളും മേശയും പൊളിച്ച് മോഷണ ശ്രമം നടത്തി. മുറിക്കുള്ളിലുണ്ടായിരുന്ന വഞ്ചിയും കുത്തിപൊളിച്ച് നോട്ടുകള്‍ അപഹരിച്ചു. ഇന്നലെ പുലര്‍ച്ചെ ക്ഷേത്രത്തിലെത്തിയ ജീവനക്കാരനാണ് നടപ്പന്തലില്‍ വഞ്ചി കുത്തിത്തുറന്ന നിലയില്‍ കണ്ടത്. തുടര്‍ന്ന് ക്ഷേത്രഭാരവാഹികളെ വിവരം അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞ് അടൂര്‍ ഡിവൈ.എസ്.പി എസ് റഫീക്ക്, എസ്.പിയുടെ ഷാഡോ പോലീസിലെ എസ്.ഐ അശ്വിത് എസ്. കാരായ്മ പത്തനംതിട്ടയില്‍ നിന്നും വിരലടയാള വിദഗ്ധര്‍ എന്നിവരെത്തി തെളിവുകള്‍ ശേഖരിച്ചു. ഉദ്ദേശം പതിനായിരത്തോളം രൂപ അപഹരിച്ചതായി ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു. കഴിഞ്ഞ നാലിന് സമീപത്തുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള മായയക്ഷിക്കാവ് ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്നും മോഷണം നടത്തിയിരുന്നു. ക്ഷേത്രമോഷണ കേസുകളില്‍ മുമ്പ് പ്രതിയായിരുന്നവരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day