|    Dec 7 Wed, 2016 11:48 pm
FLASH NEWS

വജ്രജൂബിലി ആഘോഷങ്ങളില്‍നിന്ന് ഒഴിവാക്കിയത് ബോധപൂര്‍വമല്ല; ഗവര്‍ണറോട് ഖേദം പ്രകടിപ്പിച്ച് സ്പീക്കര്‍

Published : 7th November 2016 | Posted By: SMR

തിരുവനന്തപുരം: ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തെ കേരളപ്പിറവി വജ്രജൂബിലി ആഘോഷത്തില്‍ ക്ഷണിക്കാതിരുന്ന വിഷയത്തില്‍ ഖേദം പ്രകടിപ്പിച്ച് സ്പീക്കര്‍. ബോധപൂര്‍വം ആഘോഷങ്ങളില്‍നിന്ന് ഒഴിവാക്കിയതല്ലെന്നു സൂചിപ്പിച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഗവര്‍ണര്‍ക്ക് ക്ഷമാപണക്കത്ത് നല്‍കി.
ഗവര്‍ണറെ അവഗണിച്ചിട്ടില്ല. ആഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനാണ് ഉദ്ദേശിച്ചിരുന്നത്. ഒരുവര്‍ഷം നീളുന്ന ആഘോഷപരിപാടിയുടെ സമാപനത്തിലോ മറ്റൊരു സുപ്രധാന ചടങ്ങിലോ ഗവര്‍ണറെ പങ്കെടുപ്പിക്കാനായിരുന്നു തീരുമാനം. അതിനിടെ നവംബര്‍ ഒന്നിന് ഗവര്‍ണര്‍ സ്ഥലത്തുണ്ടാവുമോയെന്ന് നിയമസഭാ സെക്രട്ടേറിയറ്റ് അന്വേഷിച്ചതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്. എന്നാല്‍, ഉദ്ഘാടനച്ചടങ്ങില്‍ വിളിക്കാതിരുന്നതില്‍ ഗവര്‍ണര്‍ക്ക് അതൃപ്തിയുള്ളതായി മാധ്യമങ്ങളിലൂടെ അറിഞ്ഞതുകൊണ്ടാണ് ക്ഷമാപണമെന്നും കത്തിലൂടെ സ്പീക്കര്‍ വ്യക്തമാക്കി.
നിയമസഭാ മന്ദിരത്തില്‍ നടന്ന കേരളപ്പിറവി വജ്രജൂബിലി ആഘോഷത്തില്‍നിന്നു ഗവര്‍ണറെ ഒഴിവാക്കിയത് വിവാദമായിരുന്നു. സമയം ചോദിച്ചശേഷം ഒഴിവാക്കിയതില്‍ ഗവര്‍ണറും അതൃപ്തനായിരുന്നു. ക്ഷണമില്ലെന്ന് അറിഞ്ഞ് ഗവര്‍ണര്‍ ചെന്നൈക്ക് പോവുകയും ചെയ്തു. കഴിഞ്ഞദിവസമാണ് അദ്ദേഹം തിരുവനന്തപുരത്ത് തിരിച്ചെത്തിയത്. ഒരുപാടു പേര്‍ വേദിയിലുള്ളതിനാല്‍ ഗവര്‍ണര്‍ പങ്കെടുക്കുമ്പോള്‍ പ്രോട്ടോകോള്‍ പ്രശ്‌നമുണ്ടാവുമെന്നായിരുന്നു ഈ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വിശദീകരണം. എന്നാല്‍, ഉദ്ഘാടനച്ചടങ്ങില്‍ ഗവര്‍ണറെ പങ്കെടുപ്പിക്കാന്‍ നിയമസഭാ സെക്രട്ടേറിയറ്റ് ശ്രമിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ക്ഷമാപണക്കത്ത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day