|    Dec 4 Sun, 2016 3:18 am
FLASH NEWS

വക്കീലാവുന്നതിനു മുമ്പേ കേസ് ജയിച്ച്് മോഹനകൃഷ്ണന്‍

Published : 21st November 2016 | Posted By: SMR

തൊടുപുഴ: വക്കീലാവുന്നതിനു മുമ്പു തന്നെ കേസ് നടത്തി അനുകൂല വിധി സമ്പാദിച്ച് മണക്കാട് ആക്കല്‍ മോഹനകൃഷ്ണന്‍ (58). ചെറുപ്പം മുതല്‍ വക്കീലാവണമെന്നത് മോഹനകൃഷ്ണന്റെ മോഹമായിരുന്നു. എന്നാല്‍ ഡിഗ്രി പാസായ ശേഷം ജോലി ലഭിച്ചു. കഞ്ഞിക്കുഴി, മണക്കാട് എന്നീ സഹകരണ ബാങ്കുകളിലെ സെക്രട്ടറിയായി സേവനമനുഷ്ടിച്ച ശേഷം കഴിഞ്ഞ മാസം 31നാണ് മോഹനകൃഷ്ണന്‍ വിരമിച്ചത്. വിരമിക്കുന്നതിനു മുമ്പ് തന്നെ വക്കീലാവണമെന്ന പഴയ ആഗ്രഹം വീണ്ടും തലപൊക്കിയിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ നാലിനു എല്‍എല്‍ബി ത്രിവല്‍സര കോഴ്‌സിനു എന്‍ട്രന്‍സ് എഴുതി. പരീക്ഷയില്‍ 103ാം റാങ്ക് മോഹനകൃഷ്ണന്‍ കരസ്ഥമാക്കി. എന്നാല്‍ 30 വയസ്സുവരെ ഉള്ളവര്‍ക്കേ എല്‍എല്‍ബിക്കു ചേരാന്‍ കഴിയുകയുള്ളു എന്ന ബാര്‍ അസോസിയേഷന്‍ തീരുമാനം മോഹനകൃഷ്ണന് തിരിച്ചടിയായി. സഹകരണ ബാങ്ക് സെക്രട്ടറി പദത്തില്‍ നിന്നു വിരമിച്ച മോഹന കൃഷ്ണന്റെ പ്രായം 58 വയസാണ്. തുടര്‍ന്ന് എന്‍ട്രന്‍സ് എഴുതി പാസായ ശേഷം വന്ന തീരുമാനത്തെ റദ്ദാക്കാണമെന്ന്ആവശ്യപ്പെട്ട് മോഹനകൃഷ്ണന്‍ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് ഈ വര്‍ഷം റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പട്ടവരുടെ പ്രായപരിധി തടസ്സമല്ലെന്നും വിദ്യാര്‍ഥികള്‍ എന്‍ട്രന്‍സ് പരീക്ഷ എഴുതിയ ശേഷമാണ് ബാര്‍ അസോസിയേഷന്‍ തീരുമാനമെടുത്തെതെന്നും ഹൈക്കോടതി ജഡ്ജ് എ എം ഷഫീഖ് വിധി പ്രസ്താവിച്ചു. മോഹനകൃഷ്ണനു വേണ്ടി മണക്കാട് സ്വദേശിനിയായ അഡ്വ. അജിത ലക്ഷ്മിയാണ് കോടതിയില്‍ ഹാജരായത്. ഇതോടെ കേരളത്തിലെ മുഴുവന്‍ ലോ കോളജുകള്‍ക്കും വിധി അനുകൂലമായത് മോഹനകൃഷ്ണന്റെ വിജയമാണ്. എന്‍ട്രന്‍സ് പസായ മോഹനകൃഷ്ണനു എറണാകുളം ലോകോളജിലാണ് ആദ്യ അലോട്ടുമെന്റില്‍ സീറ്റ് ലഭിച്ചിരിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day