|    Dec 6 Tue, 2016 8:29 am
FLASH NEWS

ലൗഷോര്‍ മക്കളുടെ മനസ്സ് കീഴടക്കി ജയസൂര്യ

Published : 31st October 2016 | Posted By: SMR

മുക്കം: തങ്ങള്‍ക്കൊപ്പം ആടാനും പാടാനും വെള്ളിത്തിരയിലെ താരമെത്തിയത് പന്നിക്കോട് ലൗഷോര്‍ സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ആനന്ദമേകി. പ്രശസ്ത സിനിമാ താരം ജയസൂര്യയാണ് മാനസികവും ശാരീരികവുമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെ നേരില്‍ കാണാനായി ലൗഷോറിലെത്തിയത്. കുട്ടികളോടൊത്ത് ആടിയും പാടിയും കെട്ടി പിടിച്ചും എടുത്ത് പൊക്കിയും നര്‍മ്മങ്ങള്‍ നിറഞ്ഞ സംസാരവുമായി ഒരു മണിക്കൂറോളം ജയസൂര്യ അവര്‍ക്കൊപ്പം ചെലവഴിച്ചു. ടിവിയില്‍ മാത്രം കണ്ട ഈ താരത്തെ കണ്‍മുമ്പില്‍ ഇങ്ങനെ കണ്ടപ്പോള്‍ പലരും ആശ്ചര്യത്തോടെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു.സിനിമയില്‍ ജയസൂര്യ സ്വന്തമായി പാടിയ പാട്ടുകള്‍ കുട്ടികള്‍ അദ്ദേഹത്തിന് പാടി കൊടുത്തപ്പോള്‍ തന്റെ പാട്ടുകള്‍ പലരും പാടുന്നത് ഞാന്‍ കേട്ടിട്ടുണ്ടെന്നും നിഷ്‌കളങ്കമായ മനസുകളില്‍ നിന്ന് ആദ്യമായാണ് ഇത് കേള്‍ക്കുന്നതെന്നും ജയസൂര്യ പറഞ്ഞു. ഈ മക്കളെ ലഭിച്ചതില്‍ രക്ഷിതാക്കള്‍ നിരാശപ്പെടേണ്ടെതില്ലെന്നും അവരെ സംരക്ഷിക്കാന്‍ മനസ്സുള്ളവര്‍ക്ക് തന്നെയാണ് ദൈവം ഈ മക്കളെ നല്‍കിയതെന്നും ലൗഷോര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്നും ജയസൂര്യ പറഞ്ഞു. സ്വന്തമായി ഉണ്ടാക്കിയ ഉല്‍പ്പന്നങ്ങള്‍ സമ്മാനമായി നല്‍കിയാണ് കുട്ടികള്‍ അദ്ദേഹത്തെ യാത്രയയച്ചത്. സ്വീകരണ സമ്മേളനത്തില്‍ ലൗഷോര്‍ ജനറല്‍ സെക്രട്ടറി യു എ മുനീര്‍ അധ്യക്ഷത വഹിച്ചു. ബൈജു രാജ് ,എം ടി അഷ്‌റഫ്, ജസ്റ്റിന്‍, ബംഗാളത്ത് അബ്ദുറഹിമാന്‍, റഷീഫ് കണിയാത്ത് തുടങ്ങിയവര്‍ താരത്തെ സ്വീകരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day