|    Dec 8 Thu, 2016 1:19 pm
FLASH NEWS

‘ലോഹാര്‍’ ശില്‍പശാല രാജ്യത്ത്് ആദ്യത്തേത്: ഡോ. ഭാവന വ്യാസ്

Published : 21st November 2016 | Posted By: SMR

കണ്ണൂര്‍: ഇന്ത്യന്‍ വംശീയ ചിത്രകലയും തനത് കരകൗശല ശി ല്‍പനിര്‍മാണവും പരിചയപ്പെടുത്താന്‍ കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ ആരംഭിച്ച ‘ലോഹാര്‍’ ശി ല്‍പശാല രാജ്യത്തിനു മാതൃകയാണെന്നു മധ്യപ്രദേശ് പുരാവസ്തു മ്യൂസിയം ഉപദേശക ഡോ. ഭാവന വ്യാസ്. തനതുകലാരൂപങ്ങളും പാരമ്പര്യ ശില്‍പ-ചിത്രനിര്‍മാ ണവും പ്രോല്‍സാഹിപ്പിക്കുന്നതിനു രാജ്യത്തു തന്നെ ആദ്യത്തേതാണ് ഇത്തരത്തില്‍ ഒരു ശില്‍പശാല. വംശീയ ചിത്രകലകളുടെ സ്വത്വം തേടിയുള്ള യാത്രയില്‍ തനിക്ക് വേറിട്ട അനുഭവമാണ് ലോഹാര്‍ നല്‍കിയതെന്നും അവര്‍ വ്യക്തമാക്കി. ഫോക് ലോര്‍ അക്കാദമിയുടെ നേതൃത്വ ത്തില്‍ സംഘടിപ്പിക്കുന്ന ‘ലോഹാര്‍’ 24ന് സമാപിക്കും.ഇന്ത്യയില്‍ ഇതുവരെ സംഘടിപ്പിച്ച മിക്ക ശില്‍പശാലകളും മുന്‍കൂട്ടി തയാറാക്കുന്ന ചിത്രങ്ങളുടെ യും ശില്‍പങ്ങളുടെയും വിപണനത്തിനാണ് പ്രാമുഖ്യം നല്‍കിയതെങ്കില്‍ ലോഹാറില്‍ വിപണനവും പ്രദര്‍ശനവും പൂര്‍ണമായി ഒഴിവാക്കുകയും ചിത്ര-ശില്‍പകലാ പഠിതാക്കള്‍ക്ക് ക്രിയാത്മക മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയുമാണ് ചെയ്യുന്നത്. രാജ്യത്ത് അന്യം വന്നുകൊണ്ടിരിക്കുന്ന വംശീയ കലാരൂപങ്ങള്‍ അഭ്യസിക്കുന്നതിനാണ  ശില്‍പശാലയില്‍ പ്രാമുഖ്യം നല്‍കിയിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 60 വംശീയ കലാകാരന്‍മാരാണ് കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറിലെ ശില്‍പശാലക്ക് നേതൃത്വം നല്‍കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day