|    Dec 4 Sun, 2016 1:35 pm

ലോറിയില്‍ നിന്നു ജെല്ലി റോഡിലേക്കു വീണ്ഗതാഗതം തടസ്സപ്പെട്ടു

Published : 29th October 2016 | Posted By: SMR

വിഴിഞ്ഞം: ലോറിയില്‍ കൊണ്ട് പോവുകയായിരുന്ന ജെല്ലി റോഡില്‍ വീണു കൂമ്പാരമായതിനെ തുടര്‍ന്നു വിഴിഞ്ഞത്ത് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.  ഇന്നലെ രാവിലെയോടെ കോവളം ബൈപാസ് നിര്‍മാണത്തിനായി വിഴിഞ്ഞം ഭാഗത്ത് നിന്നു ലോഡുമായി വന്ന ടിപ്പര്‍ ലോറിയിലെ പുറകുവശത്തെ ഡോര്‍ തുറന്നതിനെ തുടര്‍ന്നാണ് ജെല്ലി റോഡിലേക്ക് വീണത്. വിഴിഞ്ഞം വിജയാ ബാങ്കിന് സമീപത്തുള്ള ഹമ്പ് കടക്കുന്ന സമയമായതിനാല്‍ വേഗത കുറവായിരുന്നതും തൊട്ടുപുറകെ മറ്റ് വാഹനങ്ങള്‍ ഇല്ലാതിരുന്നതും കാരണം അത്യാഹിതം ഒഴിവായതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇതു റോഡില്‍ കുന്നുകൂടിയതോടെ റോഡില്‍ ഗതാഗതക്കുരുക്കുണ്ടായി. മണിക്കൂറുകള്‍ക്കു ശേഷം എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് ജെല്ലി റോഡിന്റെ വശത്തേക്ക് നീക്കിയതോടെയാണ് ഗതാഗതകുരുക്ക് മാറിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day