|    Dec 7 Wed, 2016 4:02 pm
FLASH NEWS

ലോട്ടറി അച്ചടി നിര്‍ത്തിവച്ചു

Published : 15th November 2016 | Posted By: SMR

തിരുവനന്തപുരം: നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് മാറ്റിയതിനു പിന്നാലെ അച്ചടി നിര്‍ത്തിവയ്ക്കാനും ലോട്ടറി ഡയറക്ടറുടെ ഉത്തരവ്. ലോട്ടറി അച്ചടിക്കുന്ന കെബിപിഎസിനാണ് ലോട്ടറി ഡയറക്ടര്‍ ഉത്തരവ് നല്‍കിയിരിക്കുന്നത്. ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതുവരെ അച്ചടിക്കേണ്ടതില്ലെന്നാണ് നിര്‍ദേശം. അച്ചടി നിര്‍ത്തിയ സാഹചര്യത്തില്‍ അടുത്തയാഴ്ച ലോട്ടറി വില്‍പന ഉണ്ടാവില്ല. 20 മുതല്‍ 26 വരെയുള്ള പ്രതിവാര ലോട്ടറികളാണ് റദ്ദാക്കിയിരിക്കുന്നത്. നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് ലോട്ടറി വില്‍പന കുറഞ്ഞ സാഹചര്യത്തിലാണ് അച്ചടി നിര്‍ത്താന്‍ തീരുമാനിച്ചത്.
15 മുതല്‍ 19 വരെയുള്ള നറുക്കെടുപ്പും അടുത്ത ആഴ്ചയിലേക്കു മാറ്റിയതായി ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. ലോട്ടറി നിയമത്തിലെ വ്യവസ്ഥ പാലിക്കേണ്ടതിനാല്‍ അടുത്തയാഴ്ച നറുക്കെടുക്കേണ്ടിയിരുന്ന ലോട്ടറികള്‍ റദ്ദാക്കിയതായും മന്ത്രി അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day