|    Dec 6 Tue, 2016 5:34 pm
FLASH NEWS

ലോട്ടറിക്കേസുകളുടെ അന്വേഷണചുമതല ഒരേ സംഘത്തിന്

Published : 6th November 2016 | Posted By: SMR

തിരുവനന്തപുരം: ലോട്ടറി വ്യാജമായി നിര്‍മിച്ച് സമ്മാനത്തിനു സമര്‍പ്പിച്ച സംഭവം അന്വേഷിക്കുന്നതിന് ഒറ്റനമ്പര്‍ ലോട്ടറിത്തട്ടിപ്പ് അന്വേഷിക്കുന്ന സംഘത്തെ ചുമതലപ്പെടുത്തിയതായി സംസ്ഥാന പോലിസ് മേധാവി അറിയിച്ചതായി ധനമന്ത്രി ടി എം തോമസ് ഐസക്. തട്ടിപ്പിനു പിന്നില്‍ സംഘടിത ലോബിയുണ്ടോ എന്ന സംശയം ബലപ്പെട്ട സാഹചര്യത്തില്‍ കൂടുതല്‍ ഗൗരവത്തോടെ പരിശോധിക്കാന്‍ ധനമന്ത്രി ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ ഫോണില്‍ വിളിച്ച് ആവശ്യപ്പെടുകയായിരുന്നു. തൊട്ടുപിന്നാലെ ഇതുസംബന്ധിച്ച് ഡിജിപിക്ക് ധനമന്ത്രിയുടെ ഓഫിസ് കത്തും നല്‍കി. പാലക്കാട് ജില്ലാ ലോട്ടറി ഓഫിസില്‍ സമര്‍പ്പിച്ച ഒരു ടിക്കറ്റില്‍ പതിച്ച മുദ്ര വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പാലക്കാട് എസ്പി, ചിറ്റൂര്‍ സിഐ എന്നിവര്‍ക്ക് അപ്പോള്‍ത്തന്നെ പരാതി നല്‍കിയിരുന്നു. വിവരം ജില്ലാതല ലോട്ടറി മോണിറ്ററിങ് സെല്ലിന്റെ ശ്രദ്ധയിലും പെടുത്തി. അതില്‍ തുടര്‍നടപടികള്‍ പുരോഗമിക്കുകയാണ്. വ്യാജ ഭാഗ്യക്കുറി ടിക്കറ്റുകള്‍ പ്രചരിപ്പിക്കുന്നതിനു പിന്നില്‍ ഇതര സംസ്ഥാന ശക്തികളുണ്ടാവാമെന്ന ആശങ്ക മാധ്യമങ്ങള്‍ പങ്കുവച്ചിരുന്നു. സമ്മാനത്തിനായി ലോട്ടറിയോഫിസുകളില്‍ സമര്‍പ്പിക്കുന്ന ടിക്കറ്റുകള്‍ സുരക്ഷാപരിശോധനയ്ക്ക് വിധേയമാക്കാറുണ്ട്. ഫോട്ടോകോപ്പി തുടങ്ങിയ കേസുകള്‍ ഒറ്റപ്പെട്ട നിലയില്‍ റിപോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. അത്തരം കേസുകള്‍ ബന്ധപ്പെട്ട പോലിസ് അധികാരികളുടെയും കലക്ടര്‍ അധ്യക്ഷനായ ജില്ലാതല ലോട്ടറി മോണിറ്ററിങ് സെല്ലിന്റെയും ശ്രദ്ധയില്‍ കൊണ്ടുവരുകയും നടപടികള്‍ ആവശ്യപ്പെടുകയും ചെയ്യുകയാണ് പതിവ്. ലോട്ടറി ടിക്കറ്റ് അച്ചടിയില്‍ അധികസുരക്ഷ ഏര്‍പ്പെടുത്തും. അതേസമയം, സംസ്ഥാന ലോട്ടറിയുടെ വരുമാനം കുറയുന്നുവെന്ന റിപോര്‍ട്ടുകള്‍ വസ്തുതാവിരുദ്ധമാണെന്നു ധനമന്ത്രി അറിയിച്ചു. ഈ സര്‍ക്കാര്‍ വന്നശേഷമുള്ള അഞ്ചുമാസംകൊണ്ട് വിറ്റുവരവില്‍ 862.6 കോടിരൂപയുടെ വര്‍ധനവുണ്ടാവുകയാണ് ചെയ്തിട്ടുള്ളത്.  മുന്‍വര്‍ഷത്തെക്കാള്‍ ജൂണില്‍ 115.44ഉം ജൂലൈയില്‍ 139.41ഉം ഓണം ബംപറിന്റെ സമയമായ ആഗസ്തില്‍ 254.98ഉം സപ്തംബറില്‍ 173.87ഉം ഒക്ടോബറില്‍ 178.93ഉം കോടി രൂപ വീതം വിറ്റുവരവില്‍ വര്‍ധനവുണ്ടായി. യഥാക്രമം 24.25, 26.61, 53, 31.15, 32.15 ശതമാനം വീതമാണ് വര്‍ധന.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day