|    Dec 5 Mon, 2016 4:00 pm
FLASH NEWS

ലോക ശ്രദ്ധനേടിയ കെട്ടിടങ്ങളുടെ മാതൃക മാര്‍ബിളില്‍ തീര്‍ത്ത് ജോണ്‍

Published : 2nd December 2016 | Posted By: SMR

മാള: തേക്കിന്റെ ഒറ്റത്തടിയില്‍ ഏദന്‍ തോട്ടം കൊത്തി തീര്‍ത്ത ശ്രദ്ധേയനായ ശില്‍പി സ്‌നേഹഗിരി ഇലഞ്ഞിക്കല്‍ ജോ ണ്‍  ലോക ശ്രദ്ധനേടിയ കെട്ടിടങ്ങളുടെ മാതൃക ഗ്രാനൈറ്റില്‍ തീര്‍ക്കുന്നു. പാരീസിലെ ഈഫല്‍ ടവറും മലേഷ്യയിലെ ടിന്‍ ടവറും അബുദാബി കടലിലെ ബുര്‍ജ് ഹോട്ടലുമൊക്കെയായി ജോണിന്റെ കരവിരുത് മാര്‍ബിളിലും വിസ്മയമാവുന്നത്. രണ്ട് അടി ഉയരമുള്ള ഗ്രാനൈറ്റുകള്‍ തിരഞ്ഞെടുത്ത് സ്വന്തം യന്ത്രം ഉപയോഗിച്ച് അതീവ സൂക്ഷമതയോടെ അരഡസന്‍ കെട്ടിട മാതൃകകള്‍ ഇദ്ദേഹം നിര്‍മിച്ചിട്ടുണ്ട്. കണ്ണിന് കുളിര്‍മയേകുന്ന ഇവ കാണുന്നതിന് നിരവധി പേരാണ് സ്‌നേഹഗിരിയിലെ ജോണിന്റെ വീട്ടിലെത്തുന്നത്. 2006ല്‍ ഭാര്യ റീത്തയുടെ വേര്‍പാട് ജോണിലുണ്ടാക്കിയ ശൂന്യതയില്‍ നിന്നാണ് ശില്‍പ ലോകത്തേക്കുള്ള പ്രവേശനം. ഒറ്റത്തടി തേക്കില്‍ ആദമും, ഹവ്വയും, ചെകുത്താനും പിറവിയെടുത്തു. അതേ തേക്ക് തടിയില്‍ തന്നെ നിരവധി രൂപങ്ങള്‍ ജന്മമെടുത്തു. ഒറ്റത്തടിയില്‍ ഇരുപതോളം ശില്‍പങ്ങള്‍ ഇദ്ദേഹം തീര്‍ത്തത് ഇരുന്നൂറ് ദിനങ്ങള്‍ കൊണ്ടാണ്. പിന്നെ വിശ്രമമെടുത്തില്ല.  പ്രപഞ്ചസൃഷ്ടാവിന്റെ ജീവനുള്ള സൃഷ്ടികള്‍ ജോണിന്റെ ശില്‍പശാലയിലെ മരത്തില്‍ ജന്മമെടുത്തു. മുന്നൂറിലധികം രൂപങ്ങളാണ് ജോണ്‍ നിര്‍മിച്ചെടുത്തത്. ദിനോസര്‍, അനാകോണ്ട, ഡ്രാഗണ്‍, പെരുമ്പാമ്പുകള്‍ വിവിധ ജന്തുക്കളും ഇക്കൂട്ടത്തിലുണ്ട്. ശി ല്‍പങ്ങളെല്ലാം വീടിനു മുകളിലെ പ്രത്യേക മുറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിദ്യാര്‍ഥികള്‍ക്ക് പ്രദര്‍ശനത്തിന്  നല്‍കാന്‍ തയാറാണ്. മുന്‍കാല തലമുറയുടെ ചരിത്ര യാഥാര്‍ഥ്യങ്ങള്‍ പുതു തലമുറക്ക് പകര്‍ന്നു നല്‍കുകയാണ് തന്റെ ലക്ഷ്യമെന്ന് ജോണ്‍ പറയുന്നു. ഇദ്ദേഹത്തിന്റെ ഇരട്ട കുട്ടികള്‍ ലണ്ടനിലാണ് താമസം. ഏക മകന്‍ ജസ്റ്റിന്‍ സിനിമാ അഭിനയവുമായി ഒപ്പമുണ്ട്. തന്റെ ജന്മം കൊണ്ട് ഇന്നത്തെ  തലമുറയ്ക്ക് പഠിക്കാന്‍ ഇനിയുമേറെ ശില്‍പങ്ങള്‍ തീര്‍ക്കുക എന്നതാണ് ജോണിന്റെ മോഹം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day