|    Dec 10 Sat, 2016 11:57 pm

ലോക മണ്ണുദിനാഘോഷം ഡിസംബര്‍ അഞ്ചിന്

Published : 1st December 2016 | Posted By: SMR

ആലപ്പുഴ: ജില്ലാ മണ്ണ് പര്യവേഷണ സംരക്ഷണ ഓഫീസുകളുടെ സംയുക്താഭിമുഖ്യത്തില്‍ ഡിസംബര്‍ അഞ്ചിന് ലോക മണ്ണുദിനമായി ആഘോഷിക്കുന്നു. മണ്ണഞ്ചേരി പഞ്ചായത്ത് സിഡിഎസ്. ഹാളില്‍ നടക്കുന്ന സമ്മേളനം ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീന സനല്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിക്കും. മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ഗോപിനാഥ് ആധ്യക്ഷ്യം വഹിക്കും. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ക്വിസ്, പെയിന്റിങ് മത്സരങ്ങളിലെ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം ജില്ലാ പഞ്ചായത്തംഗം പി എ ജുമൈലത്ത്  നിര്‍വഹിക്കും. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ എസ് മഞ്ജു, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജു രതികുമാര്‍, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം എസ് സന്തോഷ്,  ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍  സന്ധ്യ ശശിധരന്‍, ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എസ് നവാസ്, പഞ്ചായത്തംഗം എം ഷഫീഖ്, സിഡിഎസ്. ചെയര്‍പേഴ്‌സണ്‍ കെ കെ രേഖ,  മണ്ണഞ്ചേരി കൃഷി ഓഫീസര്‍ ജി വി  റെജി സംസാരിക്കും. ഉച്ചയ്ക്ക് രണ്ടു മുതല്‍ മണ്ണിന്റെ ആരോഗ്യവും സോയില്‍ ഹെല്‍ത്ത് കാര്‍ഡിന്റെ പ്രാധാന്യവും എന്ന വിഷയത്തില്‍ ക്ലാസ് നടക്കും. സോയില്‍ സര്‍വ്വേ ഓഫീസര്‍ മെറ്റില്‍ഡ ക്ലാസെടുക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക