|    Dec 8 Thu, 2016 11:25 am

ലോക്‌സഭ-നിയമസഭ തിരഞ്ഞെടുപ്പ് ഒന്നിച്ച് നടത്താനാവില്ല: കോടതി

Published : 9th November 2016 | Posted By: SMR

ന്യൂഡല്‍ഹി: രാജ്യത്തെ പൊതുതിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പുകളും ഒരുമിച്ചു നടത്തുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. രണ്ടും ഒരുമിച്ച് നടത്തുക അസാധ്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ലോക്‌സഭാ തിരഞ്ഞെടുപ്പും സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പും കോടികള്‍ ചെലവഴിച്ചു വെവ്വേറെ നടത്താതെ ഒരുമിച്ചുനടത്തണമെന്നാവശ്യപ്പെട്ട് സാമൂഹികപ്രവര്‍ത്തകനായ സലേക്ക് ചന്ദ് ജെയിന്‍ സമര്‍പ്പിച്ച ഹരജി തള്ളവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്.
ഹരജിക്കാരന്റെ ഉദ്ദേശ്യശുദ്ധി നല്ലതാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷനോട് രണ്ടു തിരഞ്ഞെടുപ്പും ഒരുമിച്ചു നടത്താന്‍ നിര്‍ദേശിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.  1967വരെ പൊതുതിരഞ്ഞെടുപ്പും സംസ്ഥാന തിരഞ്ഞെടുപ്പുകളും ഒരുമിച്ചാണ് നടത്തിയതെന്ന് ഹരജിക്കാരന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day