|    Dec 6 Tue, 2016 11:35 am
FLASH NEWS

ലോക്കപ്പിലെ ദലിത് പീഡനം; എസ്‌ഐക്ക് സ്ഥലം മാറ്റം

Published : 24th October 2016 | Posted By: SMR

കൊല്ലം: കൊല്ലത്ത് ദലിത് യുവാക്കള്‍ക്കെതിരേ മൂന്നാംമുറ പ്രയോഗിച്ച സംഭവത്തില്‍ എസ്‌ഐയെ സ്ഥലം മാറ്റി.  എം കെ പ്രശാന്ത്കുമാറിനെയാണ് എ ആര്‍ ക്യാംപിലേക്ക് സ്ഥലം മാറ്റിയത്. പകരം ജില്ലാ െ്രെകംബ്രാഞ്ച് ഓഫിസില്‍ ചുമതലയിലുണ്ടായിരുന്ന എസ് ദേവരാജനെ അഞ്ചാലുംമൂട് എസ്‌ഐ ആയി നിയമിച്ചു. സംഭവത്തില്‍ എസ്പി ജോര്‍ജ് കോശിയുടെ റിപോര്‍ട്ട് എസ്‌ഐയ്ക്ക് അനുകൂലമായിരുന്നു. എന്നാല്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട് എതിരായതോടെയാണു നടപടി.
അതേസമയം ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥനായ എസിപി ജോര്‍ജ് കോശിയുടെ നേതൃത്വത്തിലുള്ള സംഘം മര്‍ദനമേറ്റ അഞ്ചാലുംമൂട് കാഞ്ഞിരംകുഴി അമ്പുതാഴത്തില്‍ രാജീവ്, ബന്ധു ഷിബു എന്നിവരുടെ മൊഴി രേഖപ്പെടുത്തിയത്. കൊല്ലം ജില്ലാ ആശുപത്രിയിലെത്തിയായിരുന്നു നടപടി, അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റും ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day