|    Dec 8 Thu, 2016 5:40 am
FLASH NEWS

ലോകസഭയില്‍ മിണ്ടാട്ടം മുട്ടി മോദി

Published : 24th November 2016 | Posted By: Navas Ali kn

modi

കറന്‍സി പിന്‍വലിക്കലിനു ശേഷം ആദ്യമായി ലോകസഭയിലെത്തിയ പ്രധാനമന്ത്രി പ്രതിഷേധങ്ങള്‍ക്കിടയില്‍ മൗനിയായി. നവംബര്‍ 8ന് 500, 1000 കറന്‍സി പിന്‍വലിച്ചതായി പ്രഖ്യാപിച്ച് രണ്ടാഴ്ച്ചയോളമായപ്പോഴാണ് പ്രധാനമന്ത്രി ആദ്യമായി ലോകസഭയിലെത്തിയത്. സാധാരണ സഭയില്‍ കത്തിക്കയറാറുള്ള മോദി പ്രതിപക്ഷ അംഗങ്ങളുടെ രൂക്ഷ വിമര്‍ശനത്തിനിടയില്‍ ഉത്തരമില്ലാതെ തികച്ചും മൗനിയായി ഇരുന്നു. കറന്‍സി മാറ്റാന്‍ വരി നില്‍ക്കുമ്പോള്‍ കുഴഞ്ഞു വീണവരെ കുറിച്ചും നിരോധനത്തിലെ പൊള്ളത്തരങ്ങളെ കുറിച്ചുമെല്ലാം പ്രതിപക്ഷാംഗങ്ങള്‍ പറയുമ്പോഴും മോദി മറുപടിയില്ലാതെ ഒതുങ്ങി.
പ്രതിപക്ഷ അംഗങ്ങള്‍ ധനകാര്യ വിദഗ്ധരെ ഉദ്ധരിച്ച് പുതിയ സാമ്പത്തിക നടപടികളുടെ പൊള്ളത്തരങ്ങളെ കുറിച്ച് സംസാരിച്ചപ്പോഴെല്ലാം തന്ത്രപരമായ മൗനത്തിലായിരുന്നു പ്രധാനമന്ത്രി. പല ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടിയില്ലാത്തതും, സാമ്പത്തിക തത്വങ്ങളെ കുറിച്ചുള്ള അറിവില്ലായ്മയുമാണ് അദ്ദേഹത്തെ ഒതുങ്ങാന്‍ പ്രേരിപ്പിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ അഭിപ്രായപ്പെട്ടത്. ഈ വിഷയത്തില്‍ പ്രധാനമന്ത്രി സഭയില്‍ സംസാരിക്കില്ല എന്നു ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി തീര്‍ത്തു പറഞ്ഞതും മോദിയുടെ പ്രതിഛായയെ കരുതി തന്നെയായിരുന്നു. മാത്രമല്ല ലോകസഭ നടപടികള്‍ ജനങ്ങള്‍ ടിവിയിലൂടെ കാണുന്ന സാഹചര്യത്തില്‍ പ്രതിപക്ഷാംഗങ്ങളുടെ ചോദ്യ ശരങ്ങള്‍ക്കു മുന്നില്‍ ഉത്തരം മുട്ടുന്നതിനേക്കാള്‍ നല്ലത് മിണ്ടാതിരിക്കുകയാണ് എന്ന തീരുമാനവും നരേന്ദ്രമോദിക്ക് ഉണ്ടായിരുന്നു എന്നും അഭിപ്രായപ്പെടുന്നവരുണ്ട്. അരവിന്ദ് കെജ്രിവാള്‍ മോദിക്കെതിരേ ഉന്നയിച്ച സഹാറ അഴിമതി ആരോപണവും അത് ഫയലില്‍ സ്വീകരിച്ച സുപ്രീം കോടതി നിലപാടും പ്രധാനമന്ത്രിയെ സഭയില്‍ കനത്ത പ്രതിരോധത്തിലാക്കിയെന്നും വിലയിരുത്തലുകളുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 872 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day