|    Dec 3 Sat, 2016 7:53 am
FLASH NEWS

ലോകകപ്പ് യോഗ്യത: വിദാലും ബ്രാവോയും ചിലി ടീമില്‍

Published : 4th November 2016 | Posted By: SMR

സാന്റിയാഗോ: ലോകകപ്പ് യോഗ്യതാ മല്‍സരങ്ങ ള്‍ക്കുള്ള ചിലി ടീമില്‍ ബയേണ്‍ മ്യൂനിക്ക് മിഡ്ഫീല്‍ഡര്‍ ആര്‍ത്യുറോ വിദാലിനെയും മഞ്ചസ്റ്റര്‍ സിറ്റി ഗോള്‍കീപ്പര്‍  ക്ലോഡിയോ ബ്രാവോയേയും ഉള്‍പ്പെടുത്തി. ചിലി കോച്ച് യുവാന്‍ അന്റോണിയോ പിസിയാണ് ടീമിനെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
ഇവരെ കൂടാതെ ആഴ്‌സനലിന്റെ സൂപ്പര്‍ താരം അലെക്‌സിസ് സാഞ്ചസ്, ഹോഫന്‍ഹെയിം താരം എഡ്വാര്‍ഡോ വര്‍ഗാസ്, ഇന്റര്‍ മിലാന്‍ പ്രതിരോധതാരം ഗാരി മെഡല്‍ എന്നിവരേയും ടീമില്‍ ഉള്‍പ്പെടുത്തിയതായാണ് റിപോര്‍ട്ടുകള്‍.
അതേസമയംസ മധ്യനിര താരം ജോര്‍ജ് വാല്‍ഡീവിയക്ക് ടീമില്‍ ഇടം നേടാനായില്ല. യോഗ്യതാമല്‍സരത്തില്‍ ചിലിയുടെ എതിരാളികള്‍ ഉറുഗ്വേയും കൊളംബിയയുമാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day