|    Dec 10 Sat, 2016 10:28 am

ലോകകപ്പ് യോഗ്യത: കസേമിറോ ബ്രസീലിനായി കളിക്കില്ല

Published : 6th November 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: റയല്‍ മാഡ്രിഡ് ഡിഫന്റര്‍ കസേമിറോയ്ക്ക് ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാറൗണ്ടില്‍ നടക്കാനിരിക്കുന്ന രണ്ടു മല്‍സരങ്ങളില്‍ ബ്രസീലിനായി കളിക്കാന്‍ കഴിയില്ല. കാലിനേറ്റ പരിക്കി ല്‍ നിന്നു മുക്തനാവാത്തതിനാലാണ് ചിരവൈരികളായ അര്‍ജന്റീന, പെറു എന്നിവര്‍ക്കെതിരായ മ ല്‍സരങ്ങള്‍ കസേമിറോയ്ക്കു നഷ്ടമായത്.
സ്പാനിഷ് ലീഗില്‍ സപ്തംബര്‍ 18ന് എസ്പാന്യോളിനെതിരേ റയ ല്‍ 2-0നു ജയിച്ച മല്‍സരത്തിനിടെ പരിക്കുപറ്റിയ ശേഷം 24കാരനായ താരം കളത്തിനു പുറത്താണ്. പരിക്കു ഭേദമായില്ലെങ്കിലും ഈ മാസത്തെ ലോകകപ്പ് യോഗ്യതാ മല്‍സരങ്ങള്‍ക്കുള്ള 24 അംഗ ബ്രസീല്‍ ടീമില്‍ കസേമിറോയെ കോച്ച് ഉള്‍പ്പെടുത്തിയിരുന്നു.
ലാറ്റിനമേരിക്കന്‍ യോഗ്യതാറൗണ്ട് പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്താണ് ബ്രസീല്‍. ഉറുഗ്വേയാണ് രണ്ടാംസ്ഥാനത്ത്. പട്ടികയില്‍ ആദ്യ നാലു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്ന ടീമുകള്‍ക്കാണ് നേരിട്ടു ലോകകപ്പിനു യോഗ്യത ലഭിക്കുക. അഞ്ചാംസ്ഥാനക്കാര്‍ക്ക് യോഗ്യതയ്ക്കായി ഓഷ്യാനിയ ചാംപ്യ ന്‍മാരുമായി പ്ലേഓഫില്‍ കളിക്കേണ്ടിവരും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day