|    Dec 3 Sat, 2016 7:53 am
FLASH NEWS

ലൈസന്‍സില്ലെന്ന് കണ്ടെത്തിയ പ്ലൈവുഡ് നിര്‍മാണ കമ്പനികള്‍ പൂട്ടാന്‍ നിര്‍ദേശം

Published : 29th October 2016 | Posted By: SMR

കൊച്ചി: പെരുമ്പാവൂര്‍ വെങ്ങോല പഞ്ചായത്തില്‍ ലൈസന്‍സില്ലെന്ന് കണ്ടെത്തി മലിനീകരണ നിയന്ത്രണ ബോര്‍ഡ് നോട്ടീസ് നല്‍കിയിട്ടും പ്രവര്‍ത്തനം തുടരുന്ന 11 പ്ലൈവുഡ് നിര്‍മാണ കമ്പനികള്‍ പൂട്ടാന്‍ നടപടിയെടുക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് മെംബര്‍ സെക്രട്ടറിക്ക് ഹൈക്കോടതിയുടെ നിര്‍ദേശം. ഈ സ്ഥാപനങ്ങളിലേക്കുള്ള വൈദ്യുതി ബന്ധം കെഎസ്ഇബി വിച്ഛേദിക്കണമെന്നും നടപടിക്ക് പോലിസ് സഹായം തേടാമെന്നും ഉത്തരവില്‍ പറയുന്നു. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കെതിരേ പെരുമ്പാവൂര്‍ സ്വദേശി ടി കെ കുര്യന്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ്. വെങ്ങോലയില്‍ 294 കമ്പനികളുണ്ടെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഹൈക്കോടതിയില്‍ റിപോര്‍ട്ട് നല്‍കിയത്. ഇതില്‍ 228 എണ്ണത്തിന് ലൈസന്‍സുണ്ട്. ബാക്കിയുള്ളവ അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കിയ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഇവ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് തുടര്‍പരിശോധന നടത്തിവരികയാണ്. 31 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതില്‍ 11 എണ്ണം ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ കമ്പനികള്‍ക്കെതിരേയാണ് ഇപ്പോഴത്തെ ഉത്തരവ്. ബാക്കി 35 കമ്പനികളില്‍ പരിശോധന നടത്തി ഹര്‍ജി അടുത്തതവണ പരിഗണിക്കുമ്പോള്‍ റിപോര്‍ട്ട് നല്‍കാമെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് വ്യക്തമാക്കി. തുടര്‍ന്ന് ഹരജി നവംബര്‍ 11ന് പരിഗണിക്കാനായി മാറ്റി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day