|    Dec 10 Sat, 2016 6:10 pm

ലീഗ് ആക്രമണം: എസ്ഡിപിഐ പ്രതിഷേധിച്ചു

Published : 17th November 2016 | Posted By: SMR

കണ്ണൂര്‍: എസ്ഡിപിഐ ജില്ലാ സെക്രട്ടറി ഹാറൂണ്‍ കടവത്തൂരിനെ വീട്ടില്‍ക്കയറി ആക്രമിക്കുകയും ഓഫിസ് തകര്‍ക്കുകയും ചെയ്ത ഒരു വിഭാഗം ലീഗ് പ്രവര്‍ത്തകരുടെ നടപടിയില്‍ എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു. ഒരു ഭാഗത്ത് രാജ്യം കടുത്ത സാമ്പത്തിക അരാജകത്വം നേരിടുകയും ന്യൂനപക്ഷ വിഭാഗങ്ങള്‍ മുമ്പെങ്ങുമില്ലാത്ത വിധം പീഢിപ്പിക്കപ്പെടുകയും മതനിരപേക്ഷത അവകാശപ്പെടുന്ന പിണറായി സര്‍ക്കാര്‍ മതന്യൂനപക്ഷങ്ങളെ വേട്ടയാടുകയും ചെയ്യുന്ന സാഹചര്യത്തില്‍ വിവരം കെട്ട ഒരു വിഭാഗം ലീഗണികള്‍ എസ്ഡിപിഐയോട് ജില്ലയിലെ ചില മേഖലകളില്‍ കാണിക്കുന്ന അസഹിഷ്ണുതയുടെ ഒടുവിലത്തെ ഉദാഹരണമാണിത്. മുസ്്‌ലിം ലീഗിലെ ഒരു വിഭാഗം ക്രിമിനലുകളെ നിലയ്ക്ക് നിര്‍ത്താന്‍ ജില്ലാ നേതൃത്വം തയ്യാറാവണം. അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രതിരോധം തീര്‍ക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിതമാവും. പരിക്കേറ്റ ഹാറൂണിനെയും തകര്‍ത്ത പാര്‍ട്ടി ഓഫിസും ജില്ലാ പ്രസിഡന്റ് കെ കെ അബ്ദുള്‍ ജബ്ബാര്‍, ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, ജില്ലാ കമ്മിറ്റിയംഗം ബി ശംസുദ്ധീന്‍ മൗലവി, മണ്ഡലം പ്രസിഡന്റ് കെ ഇബ്രാഹീം സന്ദര്‍ശിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക